ഇരുപത് വർഷത്തെ സേവനത്തിന് ശേഷം, സതീവൻ ബാലൻ പടിയിറങ്ങുന്നു

ഇരുപത് വർഷത്തെ സേവനത്തിന് ശേഷം, സതീവൻ ബാലൻ പടിയിറങ്ങുന്നു

ഇരുപത് വർഷത്തെ സ്പോർട്സ് ജീവിതത്തിൽ നിന്നും, കേരളത്തിന് സന്തോഷ് ട്രോഫി സമ്മാനിച്ച ടീമിന്റെ പരിശീലകൻ സതീവൻ ബാലൻ പടിയിറങ്ങുകയാണ്. വിശ്രമ ജീവിതത്തിനായല്ല, പ്രൊഫഷണൽ കോച്ചിംഗിലേക്കാണ് ഇദ്ദേഹം ഇറങ്ങുന്നത്. പതിനാല് വർഷമായി എത്തിപ്പിടിക്കാൻ സാധിക്കാത്ത സന്തോഷ് ട്രോഫി പുതുമുഖങ്ങളെ ഇറക്കി തിരിച്ച് പിടിച്ച മികവാണ് ഇദ്ദേഹത്തിന്റെ ചരിത്രം.

കേരളത്തെ, വീണ്ടും പരിശീലിപ്പിക്കുവാനും ഇദ്ദേഹം സന്നദ്ധനാണ്. കേരള സ്പോർട്സ് കൗൺസിൽ ടെക്നിക്കൽ ഓഫീസറായിട്ടാണ് ഇദ്ദേഹം വിരമിക്കുന്നത്. പ്രൊഫഷണൽ ഫുട്ബോളിലേക്ക് മടങ്ങാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.

Leave A Reply
error: Content is protected !!