പ​ശ്ചി​മ ബം​ഗാ​ളി​ൽ പ്ര​തീ​ക്ഷി​ച്ച നേ​ട്ടം ഉ​ണ്ടാ​ക്കാ​നാ​കാ​തെ ബി​ജെ​പി

പ​ശ്ചി​മ ബം​ഗാ​ളി​ൽ പ്ര​തീ​ക്ഷി​ച്ച നേ​ട്ടം ഉ​ണ്ടാ​ക്കാ​നാ​കാ​തെ ബി​ജെ​പി

പ​ശ്ചി​മ ബം​ഗാ​ളി​ൽ പ്ര​തീ​ക്ഷി​ച്ച നേ​ട്ടം ഉ​ണ്ടാ​ക്കാ​നാ​കാ​തെ ബി​ജെ​പി.സംസ്ഥാനത്ത് 212 സീറ്റുകളിലാണ്​ തൃണമൂൽ കോൺഗ്രസിന്‍റെ മുന്നേറ്റം. ബി.ജെ.പി 78 സീറ്റുകളിൽ ലീഡ്​ ചെയ്യുന്നു. ഇടതുപാർട്ടികൾ ഒരു സീറ്റിലും മറ്റുള്ളവർ ജരു സീറ്റിലും ലീഡ്​ ചെയ്യുന്നുണ്ട്​.മുഖ്യമന്ത്രി മമത ബാനർജി നന്ദിഗ്രാം പിടിച്ചെടുത്തു​. 1200 വോട്ടുകൾക്കാണ്​ മമതയുടെ വിജയം.

എ​ന്നാ​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കാ​ൾ സീ​റ്റ് നേ​ടാ​നാ​യെ​ങ്കി​ലും ഭ​ര​ണം പി​ടി​ക്കു​ക എ​ന്ന​ത് ബി​ജെ​പി​ക്ക് സ്വ​പ്ന​മാ​യി അ​വ​ശേ​ഷി​ക്കു​ക​യാ​ണ്. ബം​ഗാ​ളി​ലെ 8.5 ശ​ത​മാ​ന​മു​ള്ള മു​സ്‌​ലിം വോ​ട്ടു​ക​ളി​ൽ 4.5 ശ​ത​മാ​നം നേ​ടു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു പാ​ർ​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​നം.

പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യേ​യും ബി​ജെ​പി​യേ​യും സം​ബ​ന്ധി​ച്ച് ബം​ഗാ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ഒ​രു പാ​ഠ​മാ​ണ്. പ​ണ​ശ​ക്തി​യും ന​വ​മാ​ധ്യ​മ പ്ര​ച​ര​ണ​വും എ​ല്ലാ​യി​പ്പോ​ഴും ഏ​ശി​ല്ലെ​ന്ന് പാ​ർ​ട്ടി​ക്ക് തി​രി​ച്ച​റി​വു​ണ്ടാ​യി. ഡ​ല്‍​ഹി-​ഹ​രി​യാ​ന അ​തി​ര്‍​ത്തി​ക​ളി​ല്‍ മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ക​ര്‍​ഷ​ക സ​മ​ര​വും രാ​ജ്യ​ത്തെ ഓ​ക്സി​ജ​ൻ ക്ഷാ​മ​വും ബം​ഗാ​ളി​ൽ ബി​ജെ​പി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി ന​ൽ​കി​യി​ട്ടു​ണ്ട്.

Leave A Reply
error: Content is protected !!