മാർക്കറ്റ് പ്ലേസിനെക്കുറിച്ചുള്ള കണക്കുമായി ഫേസ്ബുക്ക്

മാർക്കറ്റ് പ്ലേസിനെക്കുറിച്ചുള്ള കണക്കുമായി ഫേസ്ബുക്ക്

ഫേസ് ബുക്ക്മാർക്കറ്റ് പ്ലേസിനെക്കുറിച്ച് ആധികാരിക കണക്കുമായി സി.ഇ.ഒ മാർക്ക് സക്കർബർഗ്. തങ്ങളുടെ മാർക്കറ്റ് പ്ലേസിൽ പ്രതിമാസം നൂറ് കോടിയിൽ അധികം സന്ദർശിക്കുന്നതായിട്ടാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ വർഷം അവതരിപ്പിച്ച ഫേസ്ബുക്ക് ഷോപ്സിൽ പ്രതിമാസം 250 മില്യണിലധികം സന്ദർശകർ ഉണ്ടെന്നും, കണക്കുകൾ പറയുന്നു.

ഉപഭോക്താക്കൾക്ക് വാങ്ങുന്നതിനും, വിൽക്കുന്നതിനുമുള്ള സൗകര്യം, 2016ൽ അവതരിപ്പിച്ച ഈ മാർക്കറ്റ് പ്ലേസിലുണ്ട്. ഇതോടൊപ്പം ഫേസ് ബുക്ക് സ്വന്തമായി നിർമ്മിക്കുന്ന ഇൻ ആപ്പ് പോഡ്കാസ്റ്റ് പ്ലേയറിനെക്കുറിച്ചും,സ്ഥിതീകരിച്ചിട്ടുണ്ട്. ഇൻ ആപ്പ് സ്പോട്ടിഫൈ മിനി പ്ലേയറുമായി പുതിയ ഇൻ ആപ്പ് പ്ലേയറിന് ബന്ധമുണ്ടായിരിക്കില്ല. പുതിയ ഫീച്ചറിലൂടെ പോഡ്കാസ്റ്റർമാർക്ക് തങ്ങളുടെ ഷോകൾ സ്വന്തം ഫേസ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കാൻ കഴിയും.ഗൂഗിൾ, ആപ്പിൾ, ആമസോൺ എന്നീ വമ്പന്മാർക്കെതിരാളിയായിട്ടാണ് ഫേസ് ബുക്ക് പോഡ്കാസ്റ്റ് പ്ലേയറുമായി എത്തുന്നത്.

Leave A Reply
error: Content is protected !!