രാജ്യത്തെ ഇലക്ട്രിക് സ്റ്റേഷൻ നിർമ്മാണ പദ്ധതികൾ ഇഴയുന്നു

രാജ്യത്തെ ഇലക്ട്രിക് സ്റ്റേഷൻ നിർമ്മാണ പദ്ധതികൾ ഇഴയുന്നു

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾക്കായി ചാർജിങ്സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള പദ്ധതി ഇഴയുന്നു.കേന്ദ്ര – സംസ്ഥാന സഹകരണത്തോടെ 56 ചാർജിങ്സ്റ്റേഷനുകൾ സ്ഥാപിക്കാനായിരുന്നു പദ്ധതി.ഇതിനായി കെ.എസ്.ഇ.ബി നേതൃത്വത്തിൽ ചാർജിങ്സ്റ്റേഷൻ സ്ഥാപിക്കാൻ നാല് കമ്പനികളുമായി കരാർ ഒപ്പിട്ടിരുന്നു.ഇതിൽ ആദ്യ ഘട്ടം 6 സ്റ്റേഷനുകൾ സ്ഥാപിച്ചു.രണ്ടാം ഘട്ടം 56 സ്റ്റേഷനുണ്ട്.ഇതിൽ 26എണ്ണം കേരള സർക്കാരിന്റെ കീഴിലും,30എണ്ണം കേന്ദ്ര സർക്കാരിന്റെ കീഴിലുമാണ്.

പതിനൊന്നിടത്ത് സ്ഥലം അനുയോജ്യമല്ലാത്തതിനാൽ ഒഴിവാക്കി, പുതിയ സ്ഥലത്ത് നിർമ്മാണത്തിനുള്ള കേന്ദ്രാനുമതിയും ലഭിച്ചില്ല.ബാക്കിയുള്ള പതിനഞ്ചിൽ,വകുപ്പ് അനുമതി കിട്ടാത്തതും തടസ്സമായി.ഇതോടൊപ്പം കൊവിഡ് പ്രതിസന്ധി രൂക്ഷമായതും,അനുമതി വൈകുന്നതും ചാർജിങ്സ്റ്റേഷൻ നിർമ്മാണത്തിന് തടസ്സമായിരിക്കുകയാണ്.

Leave A Reply
error: Content is protected !!