എട്ടാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

എട്ടാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കുളത്തൂപ്പുഴ : സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടശേഷം പ്രണയം നടിച്ച്‌ എട്ടാംക്ലാസ് വിദ്യാർഥിനിയെ പലസ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച യുവാവ് പിടിയിൽ . കുളത്തൂപ്പുഴ സാംനഗർ പാലക്കുഴി വടക്കുംകരപുത്തൻവീട്ടിൽ നസീബ് (21) ആണ് പിടിയിലായത്. കുളത്തൂപ്പുഴ പോലീസാണ് പ്രതിയെ പിടികൂടിയത് .

അതെ സമയം വിദ്യാർഥിനിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചപ്പോൾ യുവാവും പെൺകുട്ടിയുമായി നിൽക്കുന്ന ചിത്രങ്ങൾ കാണുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന്‌ യുവാവിനെ പിടികൂടി ചോദ്യംചെയ്യുകയും പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. വിദ്യാർഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത്‌ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.

Leave A Reply
error: Content is protected !!