താൻ, ഏറെ ആരാധിക്കുന്ന മമ്മൂട്ടിയെക്കുറിച്ച് തുറന്ന് പറഞ്ഞ് നവ്യനായർ

താൻ, ഏറെ ആരാധിക്കുന്ന മമ്മൂട്ടിയെക്കുറിച്ച് തുറന്ന് പറഞ്ഞ് നവ്യനായർ

മലയാളത്തിന്റെ പ്രിയ നടി നവ്യനായർ, തനിക്ക് ഏറ്റവും ആരാധനയുള്ള മമ്മൂട്ടിക്കൊപ്പം, അഭിനയിച്ചതിന്റെ അനുഭവം വ്യക്തമായി പറഞ്ഞിരിക്കുകയാണ്. ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞ മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ

“ഞാന്‍ കുട്ടിക്കാലത്ത് ഏറ്റവും ആവര്‍ത്തിച്ചു കണ്ടിട്ടുള്ള സിനിമകളാണ് ആകാശദൂതും, ഒരു വടക്കന്‍ വീരഗാഥ’യും. കുട്ടിക്കാലം മുതല്‍ക്കേ ഞാനൊരു മമ്മൂട്ടി ഫാനാണ്. വടക്കന്‍ ‘വീരഗാഥ’യിലെ ചന്തു കുതിരപ്പുറത്ത് വരുന്നതൊക്കെ ഞാന്‍ എത്രയോ തവണ വീട്ടില്‍ അനുകരിച്ചു കാണിച്ചിരിക്കുന്നു. എന്റെ അമ്മാവനായ കെ.മധു സംവിധാനം ചെയ്ത സേതുരാമയ്യര്‍ എന്ന സിനിമയില്‍ എനിക്ക് മമ്മുക്കയ്ക്കൊപ്പം അഭിനയിക്കാനും സാധിച്ചു.ആ ലൊക്കേഷനില്‍ വച്ച്‌ എനിക്ക് മമ്മുക്കയുടെ അടുത്ത് ഫുള്‍ ടൈം കഥ പറയല്‍ ആയിരുന്നു പണി. എന്റെ കുട്ടിക്കാലത്ത് മമ്മുക്കയോടുള്ള വലിയ ആരാധനയും ഞാന്‍ വീട്ടുകാര്‍ക്ക് മുന്നില്‍ മമ്മൂട്ടി കഥാപാത്രങ്ങളായി മാറുന്നതുമൊക്കെ പങ്കുവച്ചു. ‘ആകാശദൂത്’ പലയാവര്‍ത്തി കണ്ടു. കരഞ്ഞു തളര്‍ന്ന ഞാന്‍ പിന്നെയും പിന്നെയും ആ സിനിമ ഇരുന്നു കാണും. അതിന്റെ ഇമോഷന് എന്തോ ഒരു മാജിക് ഉണ്ട്. പ്രേക്ഷകനുമായി കൂടി ചേര്‍ന്നിരിക്കുന്ന ഒരുതരം മാജിക്. ആ സിനിമ ആരാധനയോടെ കാണുമ്പോൾ ഞാന്‍ ഒരിക്കലും കരുതുന്നിലല്ലോ, എന്റെ ആദ്യ സിനിമ ഈ സംവിധായകന്‍റെതായിരിക്കുമെന്ന്”

Leave A Reply
error: Content is protected !!