വാക്സിനെടുക്കാനെത്തുന്ന വയോധികർക്ക് ഇരിപ്പിടമില്ല

വാക്സിനെടുക്കാനെത്തുന്ന വയോധികർക്ക് ഇരിപ്പിടമില്ല

വിഴിഞ്ഞം : കോവിഡ് വാക്സിൻ കുത്തിവയ്പിനെത്തുന്നവർക്ക് ആവശ്യമായ ഇരിപ്പിടം നൽകാനാവാതെ വിഴിഞ്ഞം സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകർ വലയുന്നു. വെങ്ങാനൂർ ഗ്രാമപ്പഞ്ചായത്തിലെ വിവിധ വാർഡുകൾ, നഗരസഭയുടെ വിഴിഞ്ഞം, കോട്ടപ്പുറം, കോവളം അടക്കമുള്ള സ്ഥലങ്ങളിൽ നിന്ന് ദിവസവും 400-നടുത്ത് ആളുകളാണ് ഇവിടെ കുത്തിവയ്പെടുക്കാനെത്തുന്നത്. വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കുന്നതിന് കഴിഞ്ഞ ദിവസം 200-ലധികം വയോധികരാണെത്തിയത്‌.

ഇവർക്ക് ഇരിക്കാനുള്ള സൗകര്യമൊരുക്കാനുള്ള സ്ഥലമിവിടെയില്ല. ഇക്കാരണത്താൽ ഇവർക്ക് താൽക്കാലിക ഇരിപ്പിടവുമൊരുക്കാനാകുന്നില്ലെന്ന് ആശുപത്രിയധികൃതർ വെളിപ്പെടുത്തി . സാമൂഹികാരോഗ്യ കേന്ദ്രത്തിനായി പുതിയ കെട്ടിടസമുച്ചയം നിർമ്മിക്കുന്നതിനാലാണ് സ്ഥലം ലഭിക്കാത്തതെന്നും അധികൃതർ അറിയിച്ചു.

Leave A Reply
error: Content is protected !!