160 ലിറ്റർ കോട എക്സൈസ് പിടികൂടി ; രണ്ടുപേർ അറസ്റ്റിൽ

160 ലിറ്റർ കോട എക്സൈസ് പിടികൂടി ; രണ്ടുപേർ അറസ്റ്റിൽ

നെടുമങ്ങാട് : ചാരായം വാറ്റുന്നതിനായി വീട്ടിൽ സൂക്ഷിച്ച 160 ലിറ്റർ കോട എക്സൈസ് സംഘം പിടിച്ചെടുത്തു .സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിലായി . വാമനപുരം ആറാന്താനം തോട്ടിൻകര തടത്തരികത്തു പുത്തൻവീട്ടിൽ ആർ.ബിജു, ആർ.അനീഷ് എന്നിവരെയാണ് നെടുമങ്ങാട് എക്സൈസ് സംഘം പിടികൂടിയത്.

എക്സൈസ് എസ്.ഐ. വിനോദ്‌കുമാർ, പ്രിവന്റീവ് ഓഫീസർമാരായ കെ.സാജു, കെ.എൻ.മനു, സിവിൽ എക്സൈസ് ഓഫീസർമാരായ ഗോപകുമാർ, നജിമുദ്ദീൻ, ഷജീം, ഷജീർ, മഹേഷ്, മിലാദ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

Leave A Reply
error: Content is protected !!