തവനൂരിൽ 3066 വോട്ടുകള്‍ക്ക് കെടി ജലീല്‍ ജയിച്ചു

തവനൂരിൽ 3066 വോട്ടുകള്‍ക്ക് കെടി ജലീല്‍ ജയിച്ചു

തവനൂര്‍: മലപ്പുറത്ത് ഏറ്റവും ശ്രദ്ധേയമായ മത്സരം നടന്ന തവനൂരില്‍ മുന്‍ മന്ത്രി കെ.ടി.ജലീലിന് വിജയം. അവസാന നിമിഷം വരെ ഉദ്വോഗം നിറഞ്ഞ പോരാട്ടമായിരുന്നു തവനൂരിൽ. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പിലിനെതിരെ 3066 വോട്ടുകള്‍ക്കാണ് ജലീല്‍ ജയിച്ചത്.

2016-ല്‍ 17064 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു ജലീലിന്. 2011ല്‍ തവനൂര്‍ മണ്ഡലം രൂപവത്കരിച്ചശേഷം നടന്ന രണ്ടു തിരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം വര്‍ധിപ്പിച്ചുകൊണ്ടാണ് ജലീല്‍ തേരോട്ടം തുടര്‍ന്നിരുന്നത്.

അതേസസമയം ഇത്തവണ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. എന്നാല്‍ ബന്ധുനിമയന വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന ജലീലിന് തവനൂരിലെ ജയം വലിയൊരു ആശ്വസമാണ്.

Leave A Reply
error: Content is protected !!