“കുടുംബത്തിൽ ഭാര്യ അമ്മയും കൂടിയാണ്, അതാണ് വിജയം – വെളിപ്പെടുത്തലുമായി സലിംകുമാർ

“കുടുംബത്തിൽ ഭാര്യ അമ്മയും കൂടിയാണ്, അതാണ് വിജയം – വെളിപ്പെടുത്തലുമായി സലിംകുമാർ

തന്റെ ദാമ്പത്യ ജീവിതത്തിലെ,വിശേഷങ്ങൾ പങ്കു വെച്ചിരിക്കുകയാണ് നടൻ സലിംകുമാർ. തന്റെ വീട്ടിലെ കരുത്ത് ഭാര്യയാണെന്ന് പറയുന്ന നടൻ, ഇതിനെ വിശദീകരിക്കുകയും ചെയ്തിരിക്കുകയാണ്.നടന്റെ വാക്കുകൾ ഇങ്ങനെയാണ്

“ഞാനും ഭാര്യയും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. എന്നുവച്ചു എന്നും കാമുകീകാമുകരായിരിക്കാന്‍ കഴിയില്ലല്ലോ. ഓരോ ഘട്ടത്തിലേക്കു കടക്കുമ്പോള്‍ നമ്മുടെയുള്ളിലെ കുട്ടിയേയും കാമുകനെയുമൊക്കെ കൊല്ലേണ്ടി വരും. ഞാനിപ്പോള്‍ ഭര്‍ത്താവും അച്ഛനുമാണ്. അവര്‍ ഭാര്യയും അമ്മയുമാണ്. അതുതന്നെയാണ് വിജയം. ജീവിതത്തില്‍ ജീവിതം തന്നെയാണു ഗുരു. എന്റെ കുടുംബത്തിന്റെ താളം തെറ്റുന്നത് ഭാര്യയ്ക്ക് പനി വരുമ്പോഴാണ്.

അവരാണ് ഈ വീടിന്റെ തുടിപ്പ്. എന്റെ കടങ്ങളെ കുറിച്ചോ അക്കൗണ്ടുകളെക്കുറിച്ചോ എനിക്കറിയില്ല. ഇപ്പോള്‍ എനിക്കാകെ വേണ്ടത് ബീഡിയാണ്. അതു പോലും അവളാണ് വാങ്ങിത്തരുന്നത്. മൂന്ന് ആണുങ്ങളുടെ നടുവില്‍ ജീവിക്കണമെങ്കില്‍ കരുത്താര്‍ജിക്കാതെ രക്ഷയില്ലെന്നു അവര്‍ക്കും തോന്നിയിട്ടുണ്ടാകും”

Leave A Reply
error: Content is protected !!