കോവിഡ് മഹാമാരിക്കെതിരായി, ആരാധകരെ ബോധവൽക്കരിച്ച് കരീന കപൂർ

കോവിഡ് മഹാമാരിക്കെതിരായി, ആരാധകരെ ബോധവൽക്കരിച്ച് കരീന കപൂർ

കോവിഡ് മഹാമാരിക്കിടയിൽ,ആരാധകർക്ക് ഉപദേശവുമായി ബോളിവുഡ് താരം കരിഷ്മ കപൂർ. സോഷ്യൽ മീഡിയയിൽ താരം പങ്കു വെച്ച അഭിപ്രായം ഇങ്ങനെയായിരുന്നു.

“നമ്മുടെ രാജ്യത്തിന്റെ അവസ്ഥ ഇപ്പോഴും ജനങ്ങള്‍ക്ക് പൂര്‍ണമായി മനസ്സിലായിട്ടില്ല. മഹാമാരിയുടെ വ്യാപ്തി മനസ്സിലാക്കി നമ്മള്‍ ജാഗ്രതയോടെ പെരുമാറണം. നിങ്ങള്‍ താടിയില്‍ മാസ്‌ക് ധരിക്കുകയോ, കോവിഡ് നിയമങ്ങള്‍ അനുസരിക്കാതിരിക്കുകയോ ചെയ്യുമ്ബോള്‍ നമ്മുടെ ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും കുറിച്ച്‌ വെറുതെ ഒന്ന് ചിന്തിക്കണം. ആരോഗ്യമേഖലയിലെ അപര്യാപ്തത തിരിച്ചറിഞ്ഞു വേണം നമ്മുടെ പ്രവര്‍ത്തനം.

ഇപ്പോഴും നമ്മുടെ രാജ്യത്ത് പലര്‍ക്കും നിലവിലെ സാഹചര്യത്തെ കുറിച്ച്‌ മനസ്സിലാകുന്നില്ല. എനിക്ക് ഇത് ചിന്തിക്കാന്‍ കൂടി കഴിയുന്നില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയും മാസ്‌ക് താടിയിലേക്ക് താഴ്ത്തി ധരിക്കുമ്ബോഴും നമ്മള്‍ നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരെ കുറിച്ച്‌ ചിന്തിക്കണം. ശാരീരികമായും മാനസികമായും തകര്‍ന്ന അവസ്ഥയിലാണ് അവര്‍. ഇത് വായിക്കുന്നവരെങ്കിലും സാമൂഹിക അകലം പാലിച്ച്‌ നില്‍ക്കാന്‍ തയാറാകണം. ഈ രാജ്യത്തിന് നിങ്ങളെ ആവശ്യമുണ്ട്”

Leave A Reply
error: Content is protected !!