തൊഴിലാളി ദിനത്തിൽ അപ്പനെ ഹിറ്റാക്കിയ കഥയുമായി ആന്റണി വർഗീസ്

തൊഴിലാളി ദിനത്തിൽ അപ്പനെ ഹിറ്റാക്കിയ കഥയുമായി ആന്റണി വർഗീസ്

മലയാളത്തിലെ, യുവ നടനാണ് ആന്റണി വർഗീസ്. ലോക തൊഴിലാളി ദിനത്തിൽ തന്റെ പിതാവിനെ ഹിറ്റാക്കിയതിന്റെ പിന്നിലെ കഥയുമായി നടൻ തന്റെ പേജിലെത്തിയിരിക്കുകയാണ്. നടന്റെ വാക്കുകൾ ഇങ്ങനെ

“അപ്പൻ കുറെ നേരമായിട്ടു റൂമിൽ ചുറ്റിത്തിരിയുന്ന കണ്ടിട്ട് ഞാൻ ചോയിച്ചു എന്ത് പറ്റിന്ന്… ഉടനെ പറയാ 2 വർഷം മുൻപ് എന്നെ വച്ചു തൊഴിലാളി ദിനത്തിന്റെ അന്ന് നീ ഫോട്ടോ ഇട്ടില്ലേ ഇന്ന് തൊഴിലാളി ദിനമാണ് വേണമെങ്കിൽ എന്റെ ഫോട്ടോ ഇട്ടോട്ടോ എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലന്ന്… സംഭവം വേറൊന്നും അല്ല ഓട്ടോ സ്റ്റാൻഡിൽ ചെല്ലുമ്പോൾ അവിടത്തെ ചേട്ടന്മാരുടെ മുന്നിലും ഓട്ടോയിൽ കയറുന്നവരുടെ മുന്നിലും അപ്പനൊന്ന് ആളാകണം … അപ്പന്റെ ആഗ്രഹം അല്ലെ സാധിച്ചു കൊടുക്കാം എന്നുകരുതി… കണ്ടാൽ അപ്പൻ അറിയാതെ ഞാൻ എടുത്ത ഫോട്ടോ ആണെന്ന് തോന്നുമെങ്കിലും ഫുൾ അഭിനയം ആണ്”

Leave A Reply
error: Content is protected !!