ചിത്രം സിനിമയിലെ അനുഭവങ്ങൾ തുറന്ന് പറഞ്ഞ് നായിക രഞ്ജിനി

ചിത്രം സിനിമയിലെ അനുഭവങ്ങൾ തുറന്ന് പറഞ്ഞ് നായിക രഞ്ജിനി

മലയാളത്തിൽ സൂപ്പർ ഹിറ്റായ ചിത്രമാണ് മോഹൻലാൽ – രഞ്ജിനി താരജോഡികൾ അഭിനയിച്ച കിലുക്കം. ചിത്രത്തിൽ, അഭിനയിച്ചതിന്റെ പേരിൽ, സംഭാഷണം നടത്തുന്നതിൽ തനിക്കുണ്ടായ ബുദ്ധിമുട്ടിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നായിക രഞ്ജിനി. നടിയുടെ വാക്കുകൾ ഇങ്ങനെ

“ചിത്രം എന്ന സിനിമയില്‍ അഭിനയിക്കുമ്പോൾ എനിക്ക് ഭാഷ വലിയ പ്രശ്നമായിരുന്നു. ഭാഗ്യലക്ഷ്മി ചേച്ചിയൊക്കെ എനിക്ക് വേണ്ടി കുറെയധികം ബുദ്ധിമുട്ടി. പ്രിയന്‍സാര്‍ എന്നോട് പറഞ്ഞത് വെറുതെ ‘സരിഗമ’ എന്നൊക്കെ പറഞ്ഞാല്‍ മതിയെന്ന്, എങ്കിലും ഞാന്‍ മലയാളം പഠിക്കാന്‍ കഴിവതും ശ്രമിച്ചു.അന്ന് എന്നെ സഹായിച്ച ആ സിനിമയുടെ അസോസിയേറ്റ് സംവിധായകന്‍ വി.ആര്‍ ഗോപാലകൃഷ്ണന്‍ സാറിനെ എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. അത്രത്തോളം അദ്ദേഹം എനിക്ക് വേണ്ടി ബുദ്ധിമുട്ടിയിട്ടുണ്ട്. ഓരോ സംഭാഷണങ്ങളും അദ്ദേഹം എനിക്ക് അത്രത്തോളം ക്ഷമയോടെ പറഞ്ഞു തന്നു. അതില്‍ ലാലേട്ടനെ തെറി പറയുന്ന സീനൊക്കെ എനിക്ക് ഭംഗിയായി പറയാന്‍ കഴിഞ്ഞു. പട്ടി, തെണ്ടി, എന്നൊക്കെയുള്ള വിളി ഞാന്‍ പഠിച്ചെടുത്തു. ആ സിനിമ പോലെ ഞാന്‍ ആസ്വദിച്ചു ചെയ്ത മറ്റൊരു സിനിമയില്ല”

Leave A Reply
error: Content is protected !!