താമര വിരിഞ്ഞില്ല ; ഖുശ്​ബുവിന് ദയനീയ പരാജയം

താമര വിരിഞ്ഞില്ല ; ഖുശ്​ബുവിന് ദയനീയ പരാജയം

തമിഴ് നാട്ടിൽ താമര വിരിയിക്കാൻ കോൺഗ്രസിൽ നിന്ന്​ മറുകണ്ടം ചാടിയ നടി ഖുശ്​ബുവിന്​ ചെന്നൈ – തൗസൻറ്​ ലൈറ്റ്​ മണ്ഡലത്തിൽ ദയനീയ പരാജയം.

കാടിളക്കി ആളെക്കൂട്ടിയ താരം ഡി.എം.കെയുടെ കോട്ടയെ ഇളക്കുമെന്നായിരുന്നു ഖുശ്​ബുവിന്റെ അവകാശവാദം. എന്നാൽ, കരുണാനിധിയുടെ ഡോക്​ടറും ഡി.എം.കെയുടെ സൈദ്ധാന്തികനുമായി അറിയപ്പെടുന്ന ഡോ. ഏഴിലനോടാണ്​ ഖുശ്​ബുവിന്‍റെ തോൽവി .58 ശതമാനം വോട്ടും ഏഴിലൻ വാരിക്കൂട്ടിയതിനാൽ അട്ടിമറി പ്രതീക്ഷകളില്ലാത്ത മണ്ഡലത്തിൽ താമര വിരിയിക്കാമെന്ന കണക്കുകൂട്ടൽ ബി.ജെ.പിക്ക്​ പാളി .

​എ.ഐ.എ.ഡി.എം.കെ മുന്നണിയിൽ 20 സീറ്റുകളിൽ മത്സരിച്ച ബി.ജെ.പി മൂന്ന്​ സീറ്റുകളിലാണ്​ നിലവിൽ ലീഡ്​ ചെയ്യുന്നത്​.

Leave A Reply
error: Content is protected !!