നോമ്പ് മുറിക്കുന്ന മകന്റെ ചിത്രങ്ങൾ പങ്കുവെച്ച് നടൻ നിർമൽ പാലാഴി

നോമ്പ് മുറിക്കുന്ന മകന്റെ ചിത്രങ്ങൾ പങ്കുവെച്ച് നടൻ നിർമൽ പാലാഴി

റംസാൻ വ്രതാരംഭത്തിൽ, നോമ്പെടുത്ത, മകന്റെ ചിത്രങ്ങൾ പങ്കു വെച്ച്‌ നടൻ നിർമ്മൽ പാലാഴി. തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ, നോമ്പ് തുറക്കുന്ന മകന്റെ ചിത്രത്തിനൊപ്പം പങ്കുവെച്ച നടന്റെ അഭിപ്രായം ഇങ്ങനെയാണ്.

“ബാങ്ക് വിളിക്ക് വേണ്ടി കാത്തു നിൽക്കുന്ന ഉണ്ണിക്കുട്ടൻ. ആദ്യമായി എടുത്ത നോമ്പ് ആണ് സുഹൃത്തുക്കൾ എടുക്കുന്നത് കണ്ടപ്പോൾ മൂപ്പർക്കും ഒരാഗ്രഹം.പുലർച്ചെ എഴുന്നേറ്റ് അത്താഴം കഴിച്ചു. പത്ത്‌മണി ആയപ്പോൾ ഞങ്ങളുടെ മുന്നിലൂടെ അഹങ്കാരത്തോടെ നടപ്പ് ഇതാണോ വല്യ കാര്യം എനിക്ക് ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞുകൊണ്ട്. ഉച്ചയായപ്പോൾ മുഖം വാടി ഞങ്ങൾ ആവുന്നതും പറഞ്ഞു ടാ… ഇത് നിനക്ക് നടകൂല എന്തേലും കഴിക്കാൻ നോക്ക്.പക്ഷെ ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു മൂപ്പര് നോമ്പ് മുറിക്കുവാൻ കാത്ത്ഇരിക്കുകയാണ്. സന്തോഷം വിശപ്പ് എന്തെന്നും അതിന്റെ വില അവനും മനസ്സിലാക്കട്ടെ”

Leave A Reply
error: Content is protected !!