കോവിഡ് വ്യാപനം : ധനശേഖരണത്തിന് തീരുമാനമില്ലെന്ന് ഇന്ത്യൻ എംബസി

കോവിഡ് വ്യാപനം : ധനശേഖരണത്തിന് തീരുമാനമില്ലെന്ന് ഇന്ത്യൻ എംബസി

കുവൈത്ത് സിറ്റി∙ ഇന്ത്യയിലെ കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ധനശേഖരണത്തിന് തീരുമാനിച്ചിട്ടില്ലെന്നും ഇതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ലെന്നും ഇന്ത്യൻ എംബസി അറിയിച്ചു.

പ്രവാ‍സികളും ഇന്ത്യയോട് സൗഹൃദം നിലനിർത്തുന്ന ചിലരും കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട മെഡിക്കൽ ഉപകരണങ്ങളും മറ്റും അയയ്ക്കാൻ സന്നദ്ധരായി മുന്നോട്ടുവന്നിട്ടുണ്ട്. അത്തരം സഹായങ്ങൾ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി മുഖേന അയയ്ക്കാൻ തയാറകണം. ഇന്ത്യ ഗവൺമെന്റിന് വേണ്ടി ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയാണ് അത്തരം വസ്തുക്കൾ സ്വീകരിക്കുന്നത്. അത് സംബന്ധിച്ച സംശയനിവാരണത്തിന് amboffice.kuwait@mea.gov.in എന്ന വിലാസത്തിലും കോപ്പി സഹിതം hoc.kuwait@mea.gov.in എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാം.

ഇന്ത്യയിലേക്ക് സഹായം എത്തിക്കുന്നതിന് സ്വദേശികൾ ഉൾപ്പെടെയുള്ളവരിൽ നിന്നുള്ള അന്വേഷണത്തിന്റെപശ്ചാത്തലത്തിലാണ് എംബസിയുടെ വിശദീകരണം. കുവൈത്ത് സർക്കാറിന്റെ മേൽനോട്ടത്തിലുള്ള മെഡിക്കൽ ഉപകരണങ്ങളും മറ്റും അയയ്ക്കുന്നതിനുള്ള നടപടിക്രമങ്ങൾ എംബസി പൂർത്തീകരിച്ചു. പി‌എം കെയർ ഫണ്ടിലേക്ക് സഹായം എത്തിക്കാനുള്ള വിവരങ്ങൾക്ക് https://www.pmindia.gov.in/en/ എന്ന വിലാസത്തിൽ ബന്ധപ്പെടെണ്ടതാണ് .

Leave A Reply
error: Content is protected !!