തവനൂരിൽ അവസാന ലാപ്പിൽ കെ.ടി ജലീലിന് മുന്നേറ്റം

തവനൂരിൽ അവസാന ലാപ്പിൽ കെ.ടി ജലീലിന് മുന്നേറ്റം

ശക്തമായ മത്സരം നടക്കുന്ന തവനൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിനെതിരെ, ലീഡുയർത്തി എൽ.ഡി.എഫ് സ്ഥാനാർഥി കെ.ടി ജലീൽ. വോട്ടെണ്ണലിന്റെ അവസാന ലാപ്പിൽ, ഫിറോസിനെതിരെ രണ്ടായിരത്തിലധികം വോട്ടിന്റെ ലീഡാണ് കെ.ടി ജലീലിനുള്ളത്. എൽ.ഡി.എഫ് ശക്തികേന്ദ്രങ്ങളിലാണ് ജലീൽ മുന്നേറ്റം നടത്തുന്നത്.

ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ അവസാന വിജയം കെ.ടി ജലീലിനെന്നാണ് സൂചനകൾ. ഇതുവരെ ഫിറോസ് കുന്നംപറമ്പിലായിരുന്നു ലീഡ് നില നിർത്തി വന്നിരുന്നത്. അവസാന ലാപ്പിൽ ജലീൽ വ്യക്തമായ ഭൂരിപക്ഷത്തിൽ ജയിച്ചു കയറുമെന്നാണ് ഇപ്പോഴത്തെ ലീഡ് നില സൂചിപ്പിക്കുന്നത്.

Leave A Reply
error: Content is protected !!