നേമത്തെ ബി.ജെ.പി അക്കൗണ്ട് പൂട്ടിച്ച് വി.ശിവൻകുട്ടി

നേമത്തെ ബി.ജെ.പി അക്കൗണ്ട് പൂട്ടിച്ച് വി.ശിവൻകുട്ടി

സംസ്ഥാനത്ത് ബി.ജെ.പിക്ക് ഉണ്ടായിരുന്ന ഏക അക്കൗണ്ട് പൂട്ടി. നേമം സീറ്റ് ബി.ജെ.പിയിൽ നിന്നും, എൽ.ഡി.എഫ് പിടിച്ചെടുത്തു. കുമ്മനം രാജശേഖരനെ, പരാജയപ്പെടുത്തിയാണ് എൽ.ഡി.എഫ് സീറ്റ് തിരികെ പിടിച്ചിരിക്കുന്നത്. എൻ.ഡി.എഫിലെ വി. ശിവൻകുട്ടി രണ്ടായിരത്തിലധികം വോട്ടുകൾക്കാണ് നേമത്ത് വിജയിച്ചിരിക്കുന്നത്.

ഇതോടെ സംസ്ഥാനത്ത് ആദ്യമായി തുറന്ന ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിയിരിക്കുകയാണ്. പ്രചരണം നടത്തിയ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനും, സംസ്ഥാന നേതൃത്വത്തിനും ഇത് വൻ തിരിച്ചടിയാണ്. അക്കൗണ്ട് പൂട്ടിക്കുമെന്ന വാക്ക് മുഖ്യമന്ത്രി പാലിച്ചിരിക്കുകയാണ്. ഇതോടെ സി.പി.എമ്മിലെ താരമായി വി.ശിവൻകുട്ടി മാറിയിരിക്കുകയാണ്.

Leave A Reply
error: Content is protected !!