കോവിഡ് ; തെരഞ്ഞെടുപ്പ് വിജയാഘോഷം നടത്തിയാൽ നടപടി ; സംസ്ഥാനങ്ങളോട് തെര .കമ്മീഷൻ

കോവിഡ് ; തെരഞ്ഞെടുപ്പ് വിജയാഘോഷം നടത്തിയാൽ നടപടി ; സംസ്ഥാനങ്ങളോട് തെര .കമ്മീഷൻ

ഡൽഹി : രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് വിജയാഘോഷം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാനങ്ങളോട് തെര . കമ്മീഷന്റെ മുന്നറിയിപ്പ്. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കമ്മീഷൻ സംസ്ഥാനത്തെ ചീഫ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി. രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ വിജയാഘോഷങ്ങൾക്കും റോഡ് ഷോകൾക്കും റാലികൾക്കും കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട് .

ഇന്ന് വോട്ടെണ്ണൽ നടത്തുന്ന അഞ്ച് സംസ്ഥാനങ്ങളിൽ നിയമം ​ലംഘിച്ചുള്ള കൂടിച്ചേരലുകൾ നടന്നാൽ അത്തരം ഓരോ സംഭവങ്ങളിലും എഫ്ഐആർ തയ്യാറാക്കാനും നിർദ്ദേശമുണ്ട്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി, അസം, ബം​ഗാൾ, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലാണ് ഇന്ന് വോട്ടെണ്ണൽ നടക്കുന്നത്. അതെ സമയം പാർട്ടി പ്രവർത്തകരോട് വീട്ടിലിരുന്ന് വിജയമാഘോഷിക്കാൻ നിർദ്ദേശം നൽകിയെന്ന് ഡിഎംകെ നേതാവ് ടികെ എസ് എലങ്കോവൻ അറിയിച്ചു .

Leave A Reply
error: Content is protected !!