ഓ​ർ​മ​ശ​ക്​​തി​യി​ൽ ലോ​കറെ​ക്കോ​ർഡ് നേടി ഇ​ശ​ൽ മ​ർ​വ

ഓ​ർ​മ​ശ​ക്​​തി​യി​ൽ ലോ​കറെ​ക്കോ​ർഡ് നേടി ഇ​ശ​ൽ മ​ർ​വ

ദോ​ഹ: .2.28 മി​നി​റ്റു​​കൊ​ണ്ട്​ ഓ​ർ​മ​ശ​ക്​​തി​യി​ലൂ​ടെ പ​ല​വി​ധ കാ​ര്യ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ബു​ക്ക്​ ഓ​ഫ്​ റെ​ക്കോ​ർ​ഡി​ൽ ഇ​ടം പിടിച്ചിരി​ക്കു​ക​യാണ് നാ​ല​ര വ​യസ് കാരി ഇ​ശ​ൽ മ​ർ​വ.

മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ, അ​വ​യ​വ ​വ്യ​സ്​​ഥ​ക​ൾ, പ്ലാ​ന​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​യ​ട​ങ്ങി​യ പീ​രി​യോ​ഡി​ക്​ ടേ​ബി​ൾ കാ​ണാ​തെ പ​റ​ഞ്ഞാ​ണ്​ ഇ​ശ​ൽ മ​ർ​വ ഞെട്ടിച്ചത് .14 ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​രെ​യും ഇ​ത്ത​ര​ത്തി​ൽ തി​രി​ച്ച​റി​ഞ്ഞു. കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ പീ​രി​യോ​ഡി​ക്​ ടേ​ബി​ൾ ഏ​റ്റ​വും കു​റ​ഞ്ഞ സ​മ​യം​കൊ​ണ്ട്​ കാ​ണാ​തെ പ​റ​ഞ്ഞ​തി​നാ​ണ്​ നേ​ട്ടം. ചാ​മ്പ്യ​ൻ​സ്​ വേ​ൾ​ഡ്​ റെ​ക്കോ​ഡും ക​ര​സ്​​ഥ​മാ​ക്കി. ദോ​ഹ​യി​ൽ ഓ​ൺ​ലൈ​നാ​യാ​ണ്​ മ​ത്സ​രം ന​ട​ത്തി​യ​ത്.

ദോ​ഹ മോ​ഡേ​ൺ ഇ​ന്ത്യ​ൻ സ്​​കൂ​ൾ കി​ൻ​റ​ർ​ഗാ​ർ​ട്ട​ൻ വി​ദ്യാ​ർ​ഥി​നി​യാ​ണ് ഇശൽ മർവ . ദോ​ഹ​യി​ൽ യൂ​നികോ​ൺ മെ​ഡി​ക്ക​ൽ​സി​ലെ മെ​ഡി​ക്ക​ൽ ​ടെ ക്​​നീ​ഷ്യ​നാ​യ ന​ഗ​രൂ​ർ റീ​ജ മ​ൻ​സി​ലി​ൽ ഫി​റോ​സ്​ ഖാന്റെ യും അ​ൽ​അ​ഹ്​​ലി ആ​ശു​പ​ത്രി ന്യൂ​റോ ടെ​ക്​​നോ​ള​ജി​സ്​​റ്റാ​യ പ​ള്ളി​ക്ക​ൽ ഷെ​റി​ൻ മ​ൻ​സി​ലി​ൽ ഷെ​റിന്റെ​യും മ​ക​ളാ​ണ്​ ഇ​ശ​ൽ മ​ർ​വ. : ഇ​ഷാ​ൻ മു​ഹ​മ്മ​ദ് സഹോദരനാണ് .

Leave A Reply
error: Content is protected !!