ഇന്ത്യയിലേക്ക് ആരോഗ്യസുരക്ഷാ ഉപകരണങ്ങൾ എത്തിക്കാനൊരുങ്ങി ഖത്തർ എയർവേയ്സ്

ഇന്ത്യയിലേക്ക് ആരോഗ്യസുരക്ഷാ ഉപകരണങ്ങൾ എത്തിക്കാനൊരുങ്ങി ഖത്തർ എയർവേയ്സ്

ദോഹ∙ കോവിഡ് ചികിത്സയ്ക്കുള്ള ആരോഗ്യസുരക്ഷാ ഉപകരണങ്ങൾ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിക്ക് എത്തിക്കാൻ സഹായിക്കുമെന്ന് വ്യക്തമാക്കി ഖത്തർ എയർവേയ്സും ഗൾഫ് വെയർ ഹൗസിങ് കമ്പനിയും . ഓക്സിജൻ കോൺസൻട്രേറ്ററുകൾ, മെഡിക്കൽ എയർ കംപ്രസറുകൾ, വെന്റിലേറ്ററുകൾ, റെംഡസിവിർ ,തോസിലിമാബ് ഇൻജക്​ഷനുകൾ തുടങ്ങിയവ സംഭാവന ചെയ്യാം.

ഇവയെല്ലാം ജിഡബ്ല്യുസി ലോജിസ്റ്റിക്സ് വില്ലേജ് ഖത്തറിൽ (വെയർഹൗസ് യൂണിറ്റ്-ഡിഡബ്ല്യുഎച്ച്1) രാവിലെ ഒൻപതിനും രാത്രി ഒൻപതിനും ഇടയിൽ എത്തിക്കണം. മെയ് അവസാനം വരെ ഇങ്ങനെ എത്തിക്കാം. അതെ സമയം വെന്റിലേറ്ററുകളും ഓക്സിജൻ കോൺസൻട്രേറ്ററുകളും ഒറിജിനൽ കമ്പനികൾ നിർമിച്ച് പാക്ക് ചെയ്തവയായിരിക്കണം.

അലൂമിനിയം അലോയി അല്ലെങ്കിൽ സ്റ്റീൽ കൊണ്ടു നിർമിച്ച പരമാവധി 150 കിലോ വരെയുള്ളവ ആയിരിക്കണം ഓക്സിജൻ സിലിണ്ടറുകൾ.ഇതിലെ മർദ്ദം 2/3ൽ കൂടരുത്. അഞ്ചു ബാറുകളിലും കൂടരുത്.മാനദണ്ഡങ്ങൾ കർശനമായി പാലിച്ചിട്ടുള്ള ഉപകരണങ്ങൾ മാത്രമേ സ്വീകരിക്കൂവെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.

Leave A Reply
error: Content is protected !!