അമ്പതിനായിരത്തിലേക്ക് അടുത്ത് പിണറായി വിജയൻറെ ലീഡ്

അമ്പതിനായിരത്തിലേക്ക് അടുത്ത് പിണറായി വിജയൻറെ ലീഡ്

സംസ്ഥാന തിരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ എട്ടാം മണിക്കൂറിലേക്ക് പുരോഗമിക്കുമ്പോൾ ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മികച്ച ലീഡ്. ഒടുവിൽ വിവരം കിട്ടുമ്പോൾ പിണറായി വിജയന്റെ ലീഡ് 47,000-ല്‍ അധികമായിരിക്കുകയാണ്.

കൂടാതെ മന്ത്രി കെ കെ ശൈലജയുടെ ലീഡും നാൽപ്പത്തിനായിരത്തിന് അടുത്തായി. മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നാണ് കെ കെ ശൈലജ മത്സരിച്ചത്. എട്ട് മണിക്കൂറിലേക്ക് വോട്ടെണ്ണൽ എത്തുമ്പോൾ സംസ്ഥാനം ഇത്തവണ ഇടത് പക്ഷത്തിനൊപ്പമാണ്. വീണ്ടും അധികാരത്തിലേക്ക് ഇടത് പക്ഷം എത്തുകയാണ്.

വോട്ടെണ്ണൽ തുടങ്ങിയ സമയം മുതൽ എൽഡിഎഫിനായിരുന്നു മുൻതൂക്കം. അവസാന ഘട്ടങ്ങളിലേക്ക് വോട്ടെണ്ണൽ കടക്കുമ്പോൾ നിലവില്‍ 97 നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ആണ് മുന്നേറുന്നത്. 43 സീറ്റുകളില്‍ യുഡിഎഫും, എന്‍ഡിഎയ്ക്ക് ഒരു മണ്ഡലത്തിലും ലീഡ് ഇല്ല.

Leave A Reply
error: Content is protected !!