ഇന്ത്യക്ക് യുഎഇയുടെ സഹായം തുടരുന്നു

ഇന്ത്യക്ക് യുഎഇയുടെ സഹായം തുടരുന്നു

അബുദാബി∙ കോവിഡ് മഹാമാരിയിൽ ഓക്സിജൻ ക്ഷാമം മൂലം വലയുന്ന ഇന്ത്യക്ക് യുഎഇയിൽ നിന്നുള്ള സഹായ പ്രവാഹം പുരോഗമിക്കുന്നു . ക്രയോജനിക് ഓക്സിജൻ കണ്ടെയ്നറുകളും ഓക്സിജൻ സിലിണ്ടറുകളും നൽകിയതിനു പുറമേ രണ്ടാം ഘട്ടമായി മെഡിക്കൽ ഉപകരണങ്ങൾ കഴിഞ്ഞ ദിവസം രാജ്യത്തെത്തിച്ചു .

157 വെന്റിലേറ്ററിനു പുറമേ ശ്വാസോച്ഛ്വാസം അനായാസമാക്കുന്ന 480 ബൈലെവലൽ പോസിറ്റീവ് എയർവേ പ്രഷർ മെഷീനുകൾ തുടങ്ങി മെഡിക്കൽ ഉപകരണങ്ങളാണ് എത്തിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അതെ സമയം സൗദി ഉൾപ്പെടെ ഇതര ഗൾഫ് രാജ്യങ്ങളും ഇന്ത്യയ്ക്കു സഹായം എത്തിച്ചിരുന്നു. അവശ്യഘട്ടത്തിൽ സഹായം എത്തിച്ചതിനു യുഎഇ വിദേശകാര്യ രാജ്യാന്തര മന്ത്രി അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനു വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കർ കൃതജ്ഞത അറിയിച്ചു. മറ്റു ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികൾക്കും നന്ദിയറിയിച്ചു .

Leave A Reply
error: Content is protected !!