ജോസ് കെ മാണിയുടെ പതനം : പാലാക്കാർ നൽകിയ താക്കീത്

ജോസ് കെ മാണിയുടെ പതനം : പാലാക്കാർ നൽകിയ താക്കീത്

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന പാലായിൽ മാണി സി.കാപ്പന്‍ വിജയം ഉറപ്പിച്ചത് ജനാധിപത്യത്തിന്റെ ചരിത്രത്തിൽ ഇടംപിടിക്കും . തുടക്കം മുതൽ തന്നെ ലീഡ് നില ഉയർത്തി നിന്ന മാണി സി കാപ്പന്റെ ലീഡ് ഒരിക്കൽ പോലും താഴേക്ക് പോയില്ല .

തുടക്കം മുതൽ തേരോട്ടം തുടരുകയായിരുന്നു . കേരളാ കോൺഗ്രസ്സ് ചെയർമാൻ ജോസ് കെ മാണിയുടെ തോൽവി സാക്ഷാൽ കെ എം മാണി യുടെ തോൽവിയാണ് . ഒരിക്കൽ പോലും പാലാ കെ എം മാണിയെ കൈവിട്ടിരുന്നില്ല .

കെ എം മാണി തന്റെ കാല ശേഷം പാർട്ടി കൊണ്ടുനടക്കാൻ സ്വന്തം മകനെ തന്നെ ഉയർത്തിക്കൊണ്ടുവന്ന് ഏൽപ്പിച്ചു കൊടുത്തതാണ് . പക്ഷെ എന്ത് ചെയ്യാം അദ്ദേഹം ആഗ്രഹിച്ചതുപോലെ മകന് ഉയരാൻ സാധിച്ചില്ല . കുഞ്ഞു മാണി എന്ന് പറഞ്ഞാൽ പാലാക്കാർക്ക് ഒരു പ്രത്യേക സ്നേഹവും ബഹുമാനവുമായിരുന്നു .

അതൊക്കെ കൊണ്ട് കളഞ്ഞു പുളിച്ച മകനെ മുടിയനായ പുത്രനെന്നാണ് പാലാക്കാർ വിഷമത്തോടെ പറയുന്നത് . കെ എം മാണിയുടെ മരണത്തിന് ശേഷം നടന്ന ഉപ തെരഞ്ഞെടുപ്പിൽ തന്നെ തന്റെ തീരുമാനം പാളിപ്പോയത് ജോസ് കെ മാണി അറിഞ്ഞില്ലയോ അതോ അറിഞ്ഞില്ലെന്ന് നടിച്ചോ എന്നാണ് പാർട്ടി പ്രവർത്തകർ തന്നെ ചോദിക്കുന്നത് . ജോസ് കെ മാണിയുടെ പതനം അവിടുന്ന് തുടങ്ങിയതാണ് .

മാണി സാറിന്റെ മരണത്തിന് ശേഷം അധികാരം ജോസ് കെ മാണിയിലേക്ക് വന്നപ്പോൾ കുറെ ഉപദേശകർ അദ്ദേഹത്തിൻറെ കൂടെ കൂടി . മാണി സാർ അകറ്റി നിറുത്തിയിരുന്ന ആ സംഘം കൂടെ നടന്ന് ഉപദേശിച്ചത് കേട്ട് പ്രവർത്തിച്ചതിന്റെ ഫലമാണ് ഈ തിരഞ്ഞെടുപ്പ് ഫലം .

അതിൽ ദുഖിക്കാനൊന്നുമില്ല , സ്വയം വരുത്തിവച്ചതാണ് . ഒരു കാര്യങ്ങളും പാർട്ടിയിലെ മുതിർന്നവരുടെ ആശയവിനിമയം ചെയ്യാറില്ല . എല്ലാം ഉപജാപക സംഘത്തിന്റെ ഉപദേശവും അഭിപ്രായവും മാത്രം കേൾക്കും . കണ്ണുള്ളവർ കാണട്ടെ ചെവിയുള്ളവർ കേൾക്കട്ടെ .

ഈ പാർട്ടി കൊണ്ടുനടക്കാൻ താല്പര്യമുണ്ടെങ്കിൽ ഇനിയും വൈകിയിട്ടില്ല , പാഠങ്ങൾ ഉൾക്കൊണ്ട് എല്ലാ നേതാക്കളെയും വിശ്വാസത്തിലെടുത്ത് മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ചു മുന്നോട്ട് പോവുക , ഭാവിയുണ്ട് . ഇപ്പോൾ തഴഞ്ഞ പാലാ ഇതൊരു താക്കീത് തന്നതാണ് . ഇനിയും അവസരങ്ങളുണ്ട് . പാലാ കൂടെനിൽക്കും നിറുത്തണം അതാണ് വേണ്ടത് .

Leave A Reply
error: Content is protected !!