തിരുവനന്തപുരം സെൻട്രലിൽ ആൻറണി രാജുവിന് അട്ടിമറി വിജയം

തിരുവനന്തപുരം സെൻട്രലിൽ ആൻറണി രാജുവിന് അട്ടിമറി വിജയം

ശക്തമായ മത്സരം നടന്ന തലസ്ഥാനനഗരിയിൽ. ഭരണസിര കേന്ദ്രമായ സെക്രട്ടറിയേറ്റ് സ്ഥിതി ചെയ്യുന്ന, തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ആൻറണി രാജു അട്ടിമറി വിജയം നേടിയത്. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലാണ് പ്രതീക്ഷകളെ അസ്ഥാനത്താക്കി ആൻറണിരാജു വിജയം നേടിയിരിക്കുന്നത്.

യു.ഡി.എഫ് സ്ഥാനാർത്ഥി വി.എസ് ശിവകുമാർ, എൻ.ഡി.എ സ്ഥാനാർത്ഥി നടൻ കൃഷ്ണകുമാർ എന്നിവരെ പരാജയപ്പെടുത്തിയാണ് വിജയം. ഒരു ചാനൽ സർവ്വേയിലും ആൻറണി രാജുവിന് വിജയം പ്രവചിച്ചിരുന്നില്ല. മറിച്ച് മൂന്നാം സ്ഥാനമായിരുന്നു കല്പിക്കപ്പെട്ടിരുന്നത്. ഇതിനെയെല്ലാം അട്ടിമറിക്കുന്ന വിജയമാണ് ആൻറണി രാജു തിരുവനന്തപുരത്ത് നേടിയിരിക്കുന്നത്.

Leave A Reply
error: Content is protected !!