അസമിൽ കോൺഗ്രസ് പതറുന്നു ; ബിജെപിക്ക് മികച്ച ലീഡ്

അസമിൽ കോൺഗ്രസ് പതറുന്നു ; ബിജെപിക്ക് മികച്ച ലീഡ്

ഗുവാഹത്തി: അസമിൽ ബിജെപി 81 സീറ്റിൽ ലീഡ് നിലനിർത്തുമ്പോൾ 45 സീറ്റുകളിൽ മാത്രമാണ് കോൺ​ഗ്രസിന് മുന്നേറാനായത്.126 മണ്ഡലങ്ങളിലായിട്ടാണ് അസമിൽ തെര‍ഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണൽ പുരോ​ഗമിക്കവേ അധികാരത്തിൽ തുടരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ രം​ഗത്തെത്തി.

കോൺ​ഗ്രസിന് കനത്ത തിരിച്ചടി നൽകുന്ന തെരഞ്ഞെടുപ്പ് ഫലമാണ് അസമിൽ പുരോഗമിക്കുന്നത്. ഇതുവരെയുള്ള മുന്നേറ്റത്തിന്റെ ചുവടുപിടിച്ചാണ് അദ്ദേഹത്തിന്റെ ആ വാക്കുകൾ.

“ജനങ്ങൾ ഞങ്ങളെ അനു​ഗ്രഹിച്ചു, അസമിൽ ബിജെപി സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. വീണ്ടും അധികാരത്തിലേക്ക് തിരികെ എത്താൻ കഴിയുമെന്ന് വിശ്വസിക്കുന്നു.” സോനോവോൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്തെ ട്രെൻഡ് ബിജെപിക്ക് അനുകൂലമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മജൂലി നിയോജകമണ്ഡലത്തിൽ ലീഡ് നിലനിർത്തി മുന്നേറുകയാണ് സർബാനന്ദ സോനോവോൾ.

Leave A Reply
error: Content is protected !!