നേമത്ത് കുമ്മനത്തിനെതിരെ ലീഡ് നേടി വി.ശിവൻകുട്ടി

നേമത്ത് കുമ്മനത്തിനെതിരെ ലീഡ് നേടി വി.ശിവൻകുട്ടി

നേമത്ത് കുമ്മനത്തിനെതിരെ ലീഡ് നേടി വി.ശിവൻകുട്ടി. 1576 വോട്ടുകൾക്കാണ് ശിവൻകുട്ടി മുന്നിട്ട് നിൽക്കുന്നത്. ബി.ജെ.പിയുടെ ഏക സിറ്റിങ് സീറ്റായ നേമത്ത് തുടക്കം മുതൽ കുമ്മനം ആയിരുന്നു ലീഡ് നേടിയിരുന്നത്. ആദ്യമായാണ് വോട്ട് എണ്ണിത്തുടങ്ങി ഈ ആറാം മണിക്കൂറിൽ ശിവൻകുട്ടി ലീഡ് നേടുന്നത് .

ഒമ്പത് റൗണ്ട് വോട്ടെണ്ണൽ നേമത്ത് ഇപ്പോൾ പൂർത്തിയായി. നിലവിൽ രണ്ടാം സ്ഥാനത്ത് കുമ്മനം രാജശേഖരനും മൂന്നാം സ്ഥാനത്ത് കെ മുരളീധരനുമാണ്. കുമ്മനം രാജശേഖരനായിരുന്നു എട്ട് റൗണ്ട് വരെയും മുന്നിട്ട് നിന്നത്. ഈ എട്ട് റൗണ്ടിലും ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളായിരുന്നു. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങൾ ഇനി എണ്ണാനുള്ള സ്ഥലങ്ങളിൽ ഉണ്ട്.

Leave A Reply
error: Content is protected !!