അഗസ്തി തല മൊട്ടയടിക്കുമെന്ന തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് എം.എം മണി

അഗസ്തി തല മൊട്ടയടിക്കുമെന്ന തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് എം.എം മണി

യുഡിഎഫ് സ്ഥാനര്‍ത്ഥിയായ അഗസ്തി തല മൊട്ടയടിക്കുമെന്ന തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് എം.എം മണി. നിയമസഭ തെരഞ്ഞെടുപ്പിൽ ഉ​ടു​മ്പ​ൻ​ചോ​ല മ​ണ്ഡ​ല​ത്തി​ൽ മന്ത്രി എംഎം മണിയോട് തോറ്റ ഇ.​എം. അ​ഗ​സ്തി തി​ങ്ക​ളാ​ഴ്ച ത​ല മൊ​ട്ട​യ​ടി​ക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന് മറുപടിയായിയിട്ടാണ് എം എം മണി ഇക്കാര്യം പറഞ്ഞത്.

എല്‍ഡിഎഫിന്റെ പ്രവചനം ശരിയാണെന്ന് തെളിഞ്ഞതായി എം.എം മണി പറഞ്ഞു. ഈ വിജയം സർക്കാരിൻറെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു. 27901 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഒൻപതാം റൗണ്ട് എണ്ണി തീർന്നതോടെ എംഎം മണി വിജയിച്ചത്. കഴിഞ്ഞ തവണ 1109 വോട്ടുകൾക്കാണ് അദ്ദേഹം ഇവിടെ ജയിച്ചത്. നിലവിൽ ഇടുക്കി ജില്ലയില്‍ മൂന്നിടങ്ങളില്‍ എല്‍ഡിഎഫും രണ്ടിടങ്ങളില്‍ യുഡിഎഫിനുമാണ് ലീഡ്.

Leave A Reply
error: Content is protected !!