തമിഴ്‌നാട്ടില്‍ ഡിഎംകെ കേവല ഭൂരിപക്ഷം കടന്നു

തമിഴ്‌നാട്ടില്‍ ഡിഎംകെ കേവല ഭൂരിപക്ഷം കടന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നണി ശക്തമായ മുന്നേറ്റം തുടരുന്നു. 142 സീറ്റുകളില്‍ ഡിഎംകെ ലീഡ് ചെയ്യുന്നു . അതെ സമയം അണ്ണാ ഡിഎംകെ 91 സീറ്റുകളിലും മറ്റുള്ളവര്‍ ഒരു സീറ്റിലുമാണ് മുന്നിലുള്ളത്.

തമിഴ്നാട്ടിൽ ഡിഎംകെ ഒറ്റയ്ക്ക് കേവലഭൂരിപക്ഷത്തിലേക്ക് എത്തിയിരിക്കുകയാണ്. 1996ന് ശേഷം ആദ്യമായി ഒറ്റയ്ക്കു കേവല ഭൂരിപക്ഷമെന്ന കടമ്പയും ഡിഎംകെ മറികടക്കുന്ന അവസ്ഥയാണ് . അതെ സമയം കോയമ്പത്തൂര്‍ സൗത്തില്‍ കമൽഹാസൻ ലീഡ് നില മെച്ചപ്പെടുത്തി.

ഒ പനീര്‍സെല്‍വം അടക്കം ആറ് മന്ത്രിമാർ പിന്നിലാണ്. ഖുശ്ബു, എച്ച് രാജ, അണ്ണാമലൈ അടക്കം ബിജെപി സ്ഥാനാർത്ഥികൾക്ക് തിരിച്ചടിയാണ് .

234 സീറ്റുകളുള്ള തമിഴ്നാട്ടിൽ പത്ത് വര്‍ഷങ്ങള്‍ക്ക് അണ്ണാഡിഎംകെയെ ഭരണത്തിൽ നിന്നും താഴെയിറക്കി ദ്രാവിഡ രാഷ്ട്രീയത്തില്‍ അധികാരം ഉറപ്പിക്കുമെന്ന ഡിഎംകെയുടെ ആത്മവിശ്വാസം സാക്ഷ്യപ്പെടുത്തുന്നതാണ് പുറത്തുവരുന്ന ഫലങ്ങള്‍.

Leave A Reply
error: Content is protected !!