ഇടുക്കി ജില്ലയിലെ ആദ്യ വിജയം എൽ.ഡി.എഫിന്

ഇടുക്കി ജില്ലയിലെ ആദ്യ വിജയം എൽ.ഡി.എഫിന്

ഇടുക്കി ജില്ലയിലെ ആദ്യ ഫല പ്രഖ്യാപനത്തിൽ എൽ.ഡി.എഫിനു മേൽകൈ. ദേവികുളം നിയോജക മണ്ഡലം എൽ.ഡിഎഫ് സ്ഥാനാർഥി എ.രാജ വിജയിച്ചു. ഡി.വൈ.എഫ്.ഐ നേതാവാണ് രാജ. ദേവികുളം സിറ്റിങ് എം.എൽ.എയായിരുന്ന എസ് രാജേന്ദ്രനെ മാറ്റിയാണ് ഇത്തവണ പുതുമുഖത്തെ പരീക്ഷിച്ചത്.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നും എസ്.രാജേന്ദ്രൻ മാറി നിന്നിട്ടും, എ.രാജ മികച്ച വിജയം നേടുകയായിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി ഡി. കുമാറിനെയായ് രാജ പരാജയപ്പെടുത്തിയത്. ജില്ലയിലെ മറ്റ് പ്രധാന രണ്ട് മണ്ഡലങ്ങളായ ഉടുമ്പൻചോലയിലും, ഇടുക്കിയിലും എൽ.ഡി.എഫിനാണ് വ്യക്തമായ ആധിപത്യം.

Leave A Reply
error: Content is protected !!