പുതിയ ഫീച്ചറുമായി ടെലഗ്രാം

പുതിയ ഫീച്ചറുമായി ടെലഗ്രാം

മൈക്രോസോഫ്റ്റ് ടീംസ്, സൂം, ഗൂഗിൾ മീറ്റ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾക്ക് വെല്ലുവിളിയായി ടെലഗ്രാം. വോയ്സ് ചാറ്റ് ഫീച്ചറിന് ഇനി മുതൽ വീഡിയോ സപ്പോർട്ട് ലഭിക്കുന്നതാണ് ഇതിന്റെ കാരണം. ടെലഗ്രാം സി.ഇ.ഒ പവൽഡുറോവാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിതീകരിച്ചിരിക്കുന്നത്. പുതിയ ഫീച്ചർ ഇന്നലെ മുതൽ നിലവിൽ വന്നിരിക്കുകയാണ്. ഇത്തരം നിരവധി ഫീച്ചറുകൾ ഭാവിയിൽ വരുന്നതിന്റെ ഹ്രസ്വവീഡിയോയും ഇദ്ദേഹം ഷെയർ ചെയ്തിട്ടുണ്ട്.

പുതിയ ഫീച്ചർ നിലവിൽ വന്നതോടെ ഗ്രൂപ്പ് വീഡിയോ കോളുകൾക്ക് ടെലഗ്രാമിനെ ഉപയോഗിക്കാൻ കഴിയും. ഇതോടൊപ്പം സ്ക്രീൻ ഷെയറിംഗ്, ഗ്രൂപ്പ് കോളുകൾ, എൻക്രിപ്ഷൻ, നോയ്സ് കാൻസലേഷൻ, ഡെസ്ക്ടോപ്പ് സപ്പോർട്ട്, എന്നിവയും ടെലഗ്രാമിൽ ലഭ്യമാകും.

Leave A Reply
error: Content is protected !!