പുതുച്ചേരിയിൽ എഐഎൻആർസി മുന്നിൽ ; ബിജെപിയും ഡിഎംകെയും ഒപ്പത്തിനൊപ്പം

പുതുച്ചേരിയിൽ എഐഎൻആർസി മുന്നിൽ ; ബിജെപിയും ഡിഎംകെയും ഒപ്പത്തിനൊപ്പം

പുതുച്ചേരി: വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെ 30 സീറ്റുകളിൽ എഐഎൻആർസി 7 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു .ബിജെപി 3, ഡിഎംകെ 3 എന്നിങ്ങനെയാണ് മറ്റ് സീറ്റുകളുടെ നില. ഐഎൻസിക്ക് 2 സീറ്റും എഐഎഡിഎംകെക്ക് ഒരു സീറ്റുമാണുള്ളത്.

വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ ലീഡ് നിലനിർത്തിയാണ് എഐഎൻആർസി മുന്നേറ്റം നടത്തുന്നത് . 2016 ൽ ഐഎൻസി 15 സീറ്റാണ് നേടിയിരുന്നത്. എഐഎൻആർസിക്ക് 8 സീറ്റും ലഭിച്ചിരുന്നു. എഐഎഡിഎംകെ 4, ഡിഎംകെ 2 എന്നിങ്ങനെയായിരുന്നു അന്നത്തെ സീറ്റ് നില. അതെ സമയം 2016 ൽ ബിജെപിക്ക് പുതുച്ചേരിയിൽ ഒരു സീറ്റ് പോലും നേടാൻ കഴിഞ്ഞിരുന്നില്ല .

Leave A Reply
error: Content is protected !!