യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. എസ് ശബരീനാഥന്‍ അരുവിക്കരയില്‍ പിന്നിൽ

യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. എസ് ശബരീനാഥന്‍ അരുവിക്കരയില്‍ പിന്നിൽ

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ അരുവിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. എസ് ശബരീനാഥന്‍ പിന്നില്‍. 230 വോട്ടിനാണ് അദ്ദേഹം പിന്നിൽ. മണ്ഡലത്തിൽ എല്‍ഡിഎഫ് സ്ഥാനാർഥി ജി. സ്റ്റീഫന്‍ ആണ് നിലവിൽ ലീഡ് ചെയ്യുന്നത്.

മണ്ഡലത്തിലെ ഫലം എകദേശം ഉച്ചയോടെ പുറത്തുവരും.എല്‍ഡിഎഫിനാണ് നിലവിൽ തിരുവനന്തപുരം ജില്ലയിൽ മേൽക്കൈ. ജില്ലയിലെ 12 മണ്ഡലങ്ങളിൽ ഇടത് മുന്നേറ്റമാണ് കാണാൻ കഴിയുന്നത്. യുഡിഎഫിനും, എൻഡിഎയ്ക്കും ഓരോ മണ്ഡലങ്ങൾ വീതമാണ് ഉള്ളത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എം. വിന്‍ൻറെ ആണ് ജില്ലയിൽ ലീഡ് ഉള്ള ഏക യുഡിഎഫ് സ്ഥാനാർഥി. കോവളത്ത് നിന്നാണ് അദ്ദേഹം മത്സരിച്ചത്. നേമത്ത് കുമ്മനം രാജശേഖരനും ലീഡ് നേടി മുന്നിട്ട് നിൽക്കുകയാണ്.

കഴക്കൂട്ടം കടകംപള്ളി സുരേന്ദ്രന്‍, വട്ടിയൂര്‍ക്കാവ് വി. കെ പ്രശാന്ത്, തിരുവനന്തപുരം ആന്റണി രാജു, പാറശ്ശാല സി. കെ ഹരീന്ദ്രന്‍, വര്‍ക്കല വി ജോയ്, ആറ്റിങ്ങല്‍ ഒ. എസ് അംബിക, ചിറയിന്‍കീഴ് വി. ശശി, നെടുമങ്ങാട് ജി. ആര്‍ അനില്‍, വാമനപുരം ഡി. കെ മുരളി, കാട്ടാക്കട ഐ. ബി സതീഷ്, നെയ്യാറ്റിന്‍കര കെ. ആന്‍സലന്‍ എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില.

Leave A Reply
error: Content is protected !!