എറണാകുളം ജില്ലയിലെ എട്ട് മണ്ഡലങ്ങളിൽ യുഡിഎഫിന് മുന്നേറ്റം

എറണാകുളം ജില്ലയിലെ എട്ട് മണ്ഡലങ്ങളിൽ യുഡിഎഫിന് മുന്നേറ്റം

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോട്ടെണ്ണൽ നാല് മണിക്കൂറിലേക്ക് അടുക്കുമ്പോൾ എറണാകുളം ജില്ലയിൽ യുഡിഎഫിന് മുന്നേറ്റം. ജില്ലയിൽ ഏഴ് മണ്ഡലങ്ങളിൽ എൽഡിഎഫിന് ലീഡ് ഉണ്ട്. കളമശേരി, കളമശേരി, വൈപ്പിൻ, കൊച്ചി, കുന്നത്തുനാട്, മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളിൽ എൽഡിഎഫ് ലീഡ് നേടിയപ്പോൾ പിറവം, തൃപ്പൂണിത്തുറ, പെരുമ്പാവൂർ, അങ്കമാലി, ആലുവ, പറവൂർ, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര മണ്ഡലനങ്ങളിൽ യുഡിഎഫാണ് ലീഡ് ചെയ്യുന്നത്.

യുഡിഎഫ്: അനൂപ് ജേക്കബ് പിറവത്ത് 3692 വോട്ടിനു ലീഡ് ചെയ്യുകയാണ്.436 വോട്ടിന് കെ ബാബു തൃപ്പൂണിത്തുറയിൽ മുന്നിലാണ്. എൽദോസ് കുന്നപ്പളി പെരുമ്പാവൂരിൽ- 1231, റോജി എം ജോൺ അങ്കമാലിയിൽ – 1285, അൻവർ സാദത്ത് ആലുവയിൽ – 1157, വിഡി സതീശൻ പറവൂരിൽ – 461, ടിജെ വിനോദ് എറണാകുളത്ത് -450, പിടി തോമസ് തൃക്കാക്കരയിൽ – 2438

എൽഡിഎഫ് : പി രാജീവ്‌ കളമശേരിയിൽ 1941 വോട്ടിനു ലീഡ് ചെയ്യുകയാണ്. കെഎൻ ഉണ്ണികൃഷ്ണന് വൈപ്പിനിൽ 572 വോട്ടിൻ്റെ നേരിയ ലീഡാണ് ഉള്ളത്. കെജെ മാക്സി കൊച്ചിയിൽ 2601 വോട്ടിനു ലീഡ് ചെയ്യുകയാണ്. പിവി ശ്രീനിജൻ 321 വോട്ടിന് കുന്നത്തുനാടിൽ ലീഡ് ചെയ്യുകയാണ്. എൽദോ എബ്രഹാം മൂവാറ്റുപുഴയിൽ 168 വോട്ടിനും, കോതമംഗത്ത് ആൻ്റണി ജോൺ-1700 വോട്ടിനും ലീഡ് ചെയ്യുകയാണ്.

Leave A Reply
error: Content is protected !!