ലീഡ് നില മെച്ചപ്പെടുത്തി കെ കെ ശൈലജ: മട്ടന്നൂരിൽ 12,871 വോട്ടുകളുടെ ലീഡുമായി മുന്നേറുന്നു

ലീഡ് നില മെച്ചപ്പെടുത്തി കെ കെ ശൈലജ: മട്ടന്നൂരിൽ 12,871 വോട്ടുകളുടെ ലീഡുമായി മുന്നേറുന്നു

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ ലീഡ് നില മെച്ചപ്പെടുത്തി ആരോഗ്യമന്ത്രി കെ കെ ഷൈലജ. മട്ടന്നൂര്‍ നിയോജക മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ രണ്ട് ഘട്ടങ്ങള്‍ പിന്നിടുമ്പോള്‍ 12,871 വോട്ടുകളുടെ ലീഡാണ് കെ കെ ശൈലജ നേടിയിരിക്കുന്നത്. തുടക്കം മുതൽ ലീഡ് നേടിയ മന്ത്രി വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ തന്നെ വൻ ലീഡ് നേടിയിരുന്നു.

വോട്ടെണ്ണൽ രാവിലെ എട്ട് മണിക്കാണ് ആരംഭിച്ചത്. ആദ്യം തപാൽ വോട്ടുകൾ ആണ് എണ്ണിയത്. കണ്ണൂരിൽ എൽഡിഎഫ് മുന്നേറ്റമാണ് കാണാൻ കഴിയുന്നത്. നിലവിൽ ഒരു മണ്ഡലത്തിൽ മാത്രമാണ് യുഡിഎഫ് മുന്നിലിട്ട് നിൽക്കുന്നത്. സജീവ് ജോസഫ് മത്സരിച്ച ഇരിക്കൂര്‍ മണ്ഡലത്തില്‍ മാത്രമാണ് ലീഡ്. പയ്യന്നൂര്‍, കല്യാശ്ശേരി, തളിപ്പറമ്പ്, അഴീക്കോട്, കണ്ണൂര്‍, ധര്‍മ്മടം, തലശ്ശേരി, കൂത്തുപറമ്പ്, പേരാവൂര്‍ എന്നീ മണ്ഡലങ്ങളിലും എല്‍ഡിഎഫിനാണ് ലീഡ്.

Leave A Reply
error: Content is protected !!