ഓക്സിജൻ വിതരണം ഏകീകരിക്കാൻ ഇടപെടലുമായി ജില്ലാഭരണകൂടം

ഓക്സിജൻ വിതരണം ഏകീകരിക്കാൻ ഇടപെടലുമായി ജില്ലാഭരണകൂടം

ഇടുക്കി: കോവിഡ് രണ്ടാം വ്യാപനത്തിൽ, ഓക്സിജൻ വിതരണത്തിൽ നിർണായകമായ തീരുമാനവുമായി ജില്ല ഭരണകൂടം.ജില്ലാ കലക്ടര്‍ എച്ച്‌ ദിനേശന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഓക്സിജന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിന് സിലിണ്ടറിന്റെ തല്‍സമയ ലഭ്യത ചികിത്സാ കേന്ദ്രങ്ങളെ അറിയിക്കുന്നതിനും,സമയബന്ധിതമായി ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനുമുള്ള കേന്ദ്രീകൃത സംവിധാനത്തിന് തീരുമാനമായത്.

സര്‍ക്കാര്‍ – സ്വകാര്യ മേഖലയിലുള്ള ഓക്‌സിജന്‍ സിലിണ്ടറിന്റെ ലഭ്യതയും വിതരണവും ഏകോപിപ്പിക്കുന്നതിന് ജില്ലാ കലക്ടര്‍ അദ്ധ്യക്ഷനും,എ.ഡി.എം നോഡല്‍ ഓഫീസറുമായി സമിതി രൂപീകരിച്ചു. ജില്ലയിലെ ഓക്സിജൻ വിതരണം ഏകീകരിക്കുകയാണ് സമിതിയുടെ ചുമതല.

Leave A Reply
error: Content is protected !!