തമിഴ്നാട്ടില്‍ ഖുശ്ബു പിന്നില്‍

തമിഴ്നാട്ടില്‍ ഖുശ്ബു പിന്നില്‍

തമിഴ്‌നാട്ടില്‍ ചെന്നൈ നഗരത്തിലെ തൗസന്റ് ലൈറ്റ്‌സിൽ ജനവിധി തേടുന്ന ബി.ജെ.പി സ്ഥാനാര്‍ഥിയായ നടി ഖുശ്ബു പിന്നിലെന്ന് റിപ്പോർട്ട് .കരുണാനിധി കുടുംബവുമായി അടുത്ത ബന്ധമുള്ള ഡോ എഴിലനാണ് തൗസന്‍റ് ലൈറ്റ്സില്‍ ഡി.എം.കെ സ്ഥാനാര്‍ത്ഥി.

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തമിഴ്നാട്ടിൽ ഡി.എം.കെ മുന്നണി ലീഡുയർത്തുന്നു. 234 അംഗ നിയമസഭയിൽ ആദ്യഘട്ട ലീഡുനില പുറത്തുവരുമ്പോൾ ഡി.എം.കെ 113 സീറ്റിൽ ലീഡ് ചെയ്യുന്നു. എ.ഐ.എ.ഡി.എം.കെ 92 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.

കൊളത്തൂര്‍ മണ്ഡലത്തില്‍ ആദ്യഘട്ടത്തില്‍ ലീഡ് ചെയ്തിരുന്ന എം.കെ സ്റ്റാലിന്‍ ഇടയ്ക്ക് പിന്നിലായെങ്കിലും ഇപ്പോള്‍ വീണ്ടും ലീഡ് തിരിച്ചു പിടിച്ചു.

എ.എം.എം.കെ രണ്ടു സീറ്റിലും കമൽഹാസന്റെ എം.എൻ.എം ഒരു സീറ്റിലും മുന്നിലാണ്. അതെ സമയം താരമണ്ഡലമായ കോയമ്പത്തൂര്‍ സൗത്തില്‍ കമല്‍ ഹാസനാണ് ലീഡ് ചെയ്യുന്നത്. എടപ്പാടിയില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമി മുന്നിലാണ്. ചെപ്പോക്കില്‍ ഉദയനിധി സ്റ്റാലിന്‍ ലീഡ് ചെയ്യുന്നു. വോട്ടെണ്ണല്‍ നടക്കുന്ന ചെന്നൈയിലെ ക്വീന്‍ മേരി കോളജില്‍ ഉദയനിധി സ്റ്റാലിന്‍ എത്തിയിരുന്നു.

Leave A Reply
error: Content is protected !!