എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പിയെ മറികടന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രന്‍ തൃശൂരിൽ മുന്നേറുന്നു

എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പിയെ മറികടന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രന്‍ തൃശൂരിൽ മുന്നേറുന്നു

തൃ​ശൂ​ർ: തൃശ്ശൂര്‍ നിയോജകമണ്ഡലത്തില്‍ ലീഡ് മാറിമറിയുന്നു. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പിയെ മറികടന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രന്‍ മുന്നേറുന്നു. ആദ്യ റിപ്പോർട്ടുകൾ അനുസരിച്ച് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി ആയിരുന്നു തൃ​ശൂ​രി​ൽ ലീ​ഡ് നേടിയിരുന്നത്.

എന്നാൽ ഇപ്പോൾ വോട്ടെണ്ണൽ ആരംഭിച്ച് രണ്ട് മണിക്കൂർ കഴിയുമ്പോൾ 904 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രന്‍ മുന്നിലാണ്. സുരേഷ് ഗോപിയെയും, പത്മജ വേണുഗോപാലിനേയും പിന്തള്ളിയാണ് അദ്ദേഹം മുന്നേറുന്നത്. തൃശ്ശൂര്‍ ജില്ലയിൽ . നിലവിലെ ലീഡ് അനുസരിച്ച് 13 മണ്ഡലങ്ങളിലും എല്‍ഡിഎഫ് ആണ് മുന്നേറുന്നത്.

വോട്ടെണ്ണല്‍ കേരളത്തിൽ പുരോഗമിക്കുകയാണ്. രാവിലെ എട്ട് മണിയോടെ സംസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോൾ ആദ്യം എണ്ണിയത് തപാൽ വോട്ടായിരുന്നു. ഇപ്പോൾ രണ്ട് മണിക്കൂറുകള്‍ വോട്ടെണ്ണല്‍ ആരംഭിച്ച് പിന്നിടുമ്പോള്‍ എല്‍ഡിഎഫ് 90 നിയോജകമണ്ഡലങ്ങളില്‍ മുന്നിലാണ്. 48 മണ്ഡലങ്ങളില്‍ യുഡിഎഫും രണ്ട് മണ്ഡലങ്ങളില്‍ എന്‍ഡിഎയും മുന്നേറുകയാണ്.

Leave A Reply
error: Content is protected !!