മഹാത്മാഗാന്ധി പ്രതിമ അനാച്ഛാദനം നടത്തി

മഹാത്മാഗാന്ധി പ്രതിമ അനാച്ഛാദനം നടത്തി

ഇടുക്കി: ജില്ലാ ആസ്ഥാന മായ കുയിലിമല സിവിൽ സ്റ്റേഷനിൽ മഹാത്മാ ഗാന്ധി പ്രതിമ സ്ഥാപിച്ചു.ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ് പ്രതിമ നിര്‍മ്മിച്ച്‌ സ്ഥാപിച്ചത്. കട്ടപ്പനക്കാരന്‍ ഗുരു ഫെബിന്‍ ജോസഫും ശിഷ്യന്‍ അജയ് ചന്തുവും ചേര്‍ന്നാണ് പ്രതിമ നിര്‍മ്മിച്ചത്.. ക്ലേമോഡലില്‍ മോള്‍ഡ് തയ്യാറാക്കി കോണ്‍ക്രീറ്റ് ചെയ്ത് മാറ്റ് ഫിനിഷ് പെയ്ന്റ് ചെയ്താണ്
പൂര്‍ത്തിയാക്കിയിരിക്കുന്നത്.

1.8 ലക്ഷംരൂപയാണ് നിര്‍മ്മാണച്ചെലവ്. നിര്‍മ്മിതി കേന്ദ്രം പ്രൊജക്രറ്റ് എന്‍ജിനീയര്‍ എസ് ബിജുവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിമാ നിര്‍മ്മാണം. ജില്ല കളക്ടർ എച്ച്. ദിനേശനാണ് പ്രതിമ അനാച്ഛാദനം നിർവഹിച്ചത്.

Leave A Reply
error: Content is protected !!