കാൽനട യാത്രക്കാർക്ക് ഭീഷണിയായി സ്വകാര്യബസുകൾ

കാൽനട യാത്രക്കാർക്ക് ഭീഷണിയായി സ്വകാര്യബസുകൾ

ഇടുക്കി: കരിമണ്ണൂർ ടൗണിൽ സ്വകാര്യ ബസുകൾക്ക് കാൽനട യാത്രക്കാർക്ക് ഭീഷണിയാകുന്നു.തൊടുപുഴ – ഉടുമ്പന്നൂര്‍ ഭാഗത്തേക്കുള്ള ചെറുതും വലുതുമായ അനേകം വാഹനങ്ങള്‍ കടന്ന് പോകുന്ന കരിമണ്ണൂര്‍ ടൗണില്‍ എപ്പോഴും തിരക്കാണ്. മിക്ക സമയങ്ങളിലും ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്.

ഇതിനിടയിൽ അപകടകരമായ രീതിയിലാണ് സ്വകാര്യ ബസുകൾ നിരത്തുകളിലൂടെ പായുന്നത്. പലതവണ താക്കീത് നൽകിയിട്ടും ഇതിനെതിരെ നടപടിയില്ല.പൊലീസും, മോട്ടോര്‍ വാഹന വകുപ്പും പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇതിനെതിരെ പ്രദേശത്തെ വ്യാപാരികളും അമർഷത്തിലാണ്.

Leave A Reply
error: Content is protected !!