മെസിയെ സ്വന്തമാക്കാൻ പി.എസ്.ജി രംഗത്ത്

മെസിയെ സ്വന്തമാക്കാൻ പി.എസ്.ജി രംഗത്ത്

മൂന്ന് വർഷ കരാർ ഓഫർ ചെയ്ത്, ബാഴ്സലോണ സൂപ്പർതാരം മെസിയെ സ്വന്തമാക്കാൻ പി.എസ്.ജി വീണ്ടും രംഗത്ത്. യുവേഫ ചാമ്പ്യൻ ലീഗിൽ കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. മൂന്ന് വർഷ കരാറും, പത്താം നമ്പർ ജേഴ്സിയുമാണ് ഇതിനായുള്ള വാഗ്ദാനം. സുഹ്യത്തായ, മെസിക്കൊപ്പം കളിക്കാൻ പത്താം നമ്പർ ജേഴ്സി വിട്ടു നൽകാൻ നെയ്മറും തയ്യാറാണ്.

ഇത് അനുകൂല ഘടകമായി, ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയും കരുതുന്നു. ബാഴ്സലോണ വിടുകയാണന്ന് മെസി നേരത്തെ അറിയിച്ചിരുന്നുവെങ്കിലും, കരാർ തർക്കം മൂലം ക്ലബ്ബ് മാറ്റം മുടങ്ങുകയായിരുന്നു. ഇതുവരെ താരം, ബാഴ്സയുമായി കരാർ പുതുക്കിയിട്ടുമില്ല. ഇതൊക്കെ പി.എസ്.ജിക്ക് പ്രതീക്ഷ നൽകുന്ന ഘടകങ്ങളാണ്.

Leave A Reply
error: Content is protected !!