24 മണിക്കൂറിനിടെ 3,689 പേർ മരിച്ചു ; 3,92,488 പേർ രോഗബാധിതർ

24 മണിക്കൂറിനിടെ 3,689 പേർ മരിച്ചു ; 3,92,488 പേർ രോഗബാധിതർ

ന്യൂഡൽഹി∙ കോവിഡ് രണ്ടാം തരംഗം കുതിക്കുന്നതിനൊപ്പം രാജ്യത്ത് മരണസംഖ്യയും വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,689 പേരാണ് കോവിഡ് രോഗം ബാധിച്ചു മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് ഇന്ത്യയിൽ ഇതുവരെ മരിച്ചത് 2,15,542 പേരാണ്.

കഴിഞ്ഞ ദിവസം മാത്രം 3,92,488 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇന്നലെ 3,07,865 പേര്‍ രോഗമുക്തരായി. ആകെ രോഗികളുടെ എണ്ണം 1,95,57,457 ആയി ഉയർന്നു .

അതെ സമയം രാജ്യത്ത് നിലവിൽ 33,49,644 പേർ സജീവരോഗികളാണ്. ആകെ 1,59,92,271 പേർ രോഗമുക്തരായി. 15,68,16,031 പേർക്ക് വാക്സിനേഷൻ നൽകിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്നലെ മാത്രം 18,04,954 സാംപിളുകളും പരിശോധിച്ചു.കഴിഞ്ഞ ദിവസം വരെ 29,01,42,339 സാംപിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു.

Leave A Reply
error: Content is protected !!