ഫോക്സ് വാഗൺ ടിഗ്വാൻ5 സീറ്റർ മോഡൽ ഇന്ത്യൻ വിപണിയിലെത്താൻ വൈകും

ഫോക്സ് വാഗൺ ടിഗ്വാൻ5 സീറ്റർ മോഡൽ ഇന്ത്യൻ വിപണിയിലെത്താൻ വൈകും

ഫോക്സ് വാഗൺ ടിഗ്വാൻ അഞ്ച് സീറ്റർ മോഡലിന്റെ ഇന്ത്യയിലേക്കുള്ള വരവ് വൈകുമെന്ന് സൂചനകൾ. 2020ൽ ഇന്ത്യയിൽ നിന്ന് ഈ പതിപ്പ് പിൻവലിച്ചിരുന്നു. തുടർന്ന് ടി – റോക്ക്, ടൈഗൂൺ തുടങ്ങിയവയുടെ സ്വീകാര്യത പരിഗണിച്ച് വാഹനം വീണ്ടും അവതരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.സ്മാർട്ട് ഫോൺ കണക്ടിവിറ്റിയുള്ള 8 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇലക്ട്രിക് പനോരമിക് സൺറൂഫ്, ത്രീ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, എട്ട് രീതിയിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ. കൂടാതെ, പെട്രോൾ എൻജിനിലാണ് ടിഗ്വാന്റെ അഞ്ച് സീറ്റർ പതിപ്പ് നിരത്തുകളിൽ എത്തുന്നത്.

2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് ഇതിൽ നൽകുക. ഇത് 187 ബി.എച്ച്.പി. പവറും 320 എൻ.എം. ടോർക്കും ഉത്പാദിപ്പിക്കും. ഫോർമോഷൻ ഓൾ വീൽ സംവിധാനത്തിനൊപ്പം ഏഴ് സ്പീഡ് ഡയറക്ട് ഷിഫ്റ്റ് ഗിയർബോക്സ് ആയിരിക്കും ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുക. കോവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ടിഗ്വാൻ അഞ്ച് സീറ്ററിന്റെ വരവ് അൽപ്പം വൈകുമെന്ന റിപ്പോർട്ടുകളുമുണ്ട്.

Leave A Reply
error: Content is protected !!