തമിഴ്‌നാട്ടില്‍ കമല്‍ ഹാസന്‍ മുന്നിൽ ; ഡിഎംകെ ലീഡ് ഉയർത്തുന്നു

തമിഴ്‌നാട്ടില്‍ കമല്‍ ഹാസന്‍ മുന്നിൽ ; ഡിഎംകെ ലീഡ് ഉയർത്തുന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പുറത്തുവരുന്ന ആദ്യ ഫല സൂചനകളില്‍ ഡിഎംകെ മുന്നേറുന്നതായാണ് റിപ്പോർട്ട് . 74 സീറ്റുകളിലാണ് ഡിഎംകെ മുന്നേറുന്നത് .എന്നാൽ അണ്ണാ ഡിഎംകെ 59 സീറ്റുകളിലും മറ്റുള്ളവര്‍ മൂന്ന് സീറ്റുകളിലുമാണ് മുന്നിട്ട് നിൽക്കുന്നത് . അതേസമയം താരമണ്ഡലമായ കോയമ്പത്തൂര്‍ സൗത്തില്‍ മക്കള്‍ നീതി മയ്യം (എംഎന്‍എം) നേതാവ് കമല്‍ ഹാസന്‍ മുന്നിലാണ്.

തമിഴ്നാട്ടിൽ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. എം കെ സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തില്‍ മുന്നിലാണ്. മകന്‍ ഉദയനിധി സ്റ്റാലിനും ലീഡ് ചെയ്യുന്നു.

വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ ഡിഎംകെയാണ് മുന്നേറുന്നത്. 234 സീറ്റുകളുള്ള തമിഴ്നാട്ടിൽ പത്ത് വര്‍ഷങ്ങള്‍ക്ക് അണ്ണാഡിഎംകെയെ ഭരണത്തിൽ നിന്നും താഴയിറക്കി ദ്രാവിഡ രാഷ്ട്രീയത്തില്‍ അധികാരം ഉറപ്പിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഡിഎംകെ സഖ്യം . തമിഴ്നാട്ടില്‍ 3990 പേരാണ് ജനവിധി തേടുന്നത്.

Leave A Reply
error: Content is protected !!