തമിഴ്നാട്ടിൽ ഡിഎംകെ മുന്നേറ്റം

തമിഴ്നാട്ടിൽ ഡിഎംകെ മുന്നേറ്റം

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യ സൂചനകൾ ഡിഎംകെ മുന്നണിക്ക് അനുകൂലം. ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനും മകൻ ഉദയനിധി സ്റ്റാലിനും ലീഡ് ചെയ്യുന്നു. എഎംഎംകെ ഒരു സീറ്റിൽ ലീഡ് ചെയ്യുന്നു.

ഡിഎംകെയുടെ ചുമലിലേറി കോൺഗ്രസ് മികച്ച പ്രകടനം നടത്തുമെന്നാണു സൂചന. ഇരുപതിലേറെ സീറ്റിൽ വിജയിക്കുമെന്നാണ് പാർട്ടിയുടെ കണക്കു കൂട്ടൽ. സഖ്യത്തിലെ മറ്റു കക്ഷികളായ സിപിഎം, സിപിഐ, മുസ്‍ലിം ലീഗ് കക്ഷികൾക്കും ഡിഎംകെ അനുകൂല തരംഗത്തിന്റെ ഗുണം ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതാക്കളുടെ തുടർച്ചയായ പ്രചാരണ പരിപാടികൾ ബിജെപിക്കു നേട്ടമായോ എന്നു രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നു.

Leave A Reply
error: Content is protected !!