അസമിലും പുതുച്ചേരിയിലും ബിജെപി മുന്നേറ്റം

അസമിലും പുതുച്ചേരിയിലും ബിജെപി മുന്നേറ്റം

അസമിലും പുതുച്ചേരിയിലും ബിജെപി വന്‍ മുന്നേറ്റമാണ് നടത്തുന്നത്. 126 സീറ്റുകളിലേക്കാണ് അസമില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. അസമില്‍ ബിജെപി തന്നെ അധികാരത്തില്‍ തുടരുമെന്നാണ് പ്രധാനപ്പെട്ട എക്‌സിറ്റ് പോളുകളെല്ലാം പ്രവചിച്ചിരിക്കുന്നത്.

ബിജെപിക്ക് തുടര്‍ ഭരണം ഉണ്ടായാല്‍ സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായി കോണ്‍ഗ്രസ് ഇതര പാര്‍ട്ടി ഭരണത്തുടര്‍ച്ച നേടുന്നുവെന്ന പ്രത്യേകത കൂടി ഉണ്ടാകും. പുതുച്ചേരിയില്‍ 30 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. എന്‍ഡിഎ സഖ്യം ഇവിടെയും ഭൂരിപക്ഷം സീറ്റുകളിലും ലീഡ് നടത്തുന്നുണ്ട്. എന്‍ഡിഎ അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോളുകളും പ്രവചിച്ചിരിക്കുന്നത്.

Leave A Reply
error: Content is protected !!