നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ആരംഭിച്ചു

നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ആരംഭിച്ചു

തി​രു​വ​ന​ന്ത​പു​രം: നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന് തുടക്കമായി. കേരളം ആര് ഭരിക്കും എന്നുള്ള കാര്യത്തിൽ മണിക്കൂറുകൾക്കകം തീരുമാനം ഉണ്ടാകും. തു​ട​ർ​ഭ​ര​ണ​മോ ഭ​ര​ണ​മാ​റ്റ​മോ എന്ന് അറിയാൻ കേരളം ജനത കാത്തിരിക്കുകയാണ്. ആദ്യം എണ്ണുന്നത് തപാൽ വോട്ടുകളാണ്.

ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ ​രാവി​ലെ എ​ട്ട​ര മു​ത​ൽ എ​ണ്ണി​ത്തു​ട​ങ്ങി​യാ​ൽ 15 മി​നി​റ്റി​നു​ള്ളി​ൽ ആ​ദ്യ ഫ​ല​സൂ​ച​ന​ക​ൾ ല​ഭ്യ​മാ​കും. ആ​ദ്യ​റൗ​ണ്ട് വോ​ട്ടെ​ണ്ണ​ൽ രാ​വി​ലെ പ​ത്തോ​ടെ പൂ​ർ​ത്തി​യാ​കും. ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ ഉ​ച്ച​യ്ക്കു മു​ന്പു​ത​ന്നെ എ​ണ്ണി​ത്തീ​രും. എന്നാൽ ചെ​റി​യ ഭൂ​രി​പ​ക്ഷ​മു​ള്ള​വ​രു​ടെ വി​ജ​യം ത​പാ​ൽ വോ​ട്ടു​ക​ൾ കൂ​ടി എ​ണ്ണി​ത്തീ​രേ​ണ്ട​തി​നാ​ൽ വ്യ​ക്ത​മാ​യി പ​റ​യാ​നാ​വി​ല്ല. 4,000 5,000 വ​രെ ത​പാ​ൽ വോ​ട്ടു​കൾ സം​സ്ഥാ​ന​ത്തെ 106 മ​ണ്ഡ​ല​ങ്ങ​ളി​ൽ ഉണ്ട്. അ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ അ​ങ്ങ​നെ​യു​ള്ള​വ​രു​ടെ അ​ന്തി​മ​ഫ​ലം വൈ​കി​യേ​ക്കും.

ഒരു ഹാളില്‍ ഏഴ് മേശകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഒരു മണ്ഡലത്തിന് മൂന്നു ഹാളുകള്‍ വരെ ക്രമീകരിച്ചിട്ടുണ്ട്.21 ബൂത്തുകളുടെ വോട്ട് ഒരു റൗണ്ടില്‍ എണ്ണാനാവും. 5000ല്‍ അധികം തപാല്‍ വോട്ടുകൾ ഓരോ മണ്ഡലത്തിലും ഉണ്ടെന്നാണ് സൂചന. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇക്കുറി മിക്ക മണ്ഡലങ്ങളിലും നടക്കുന്നത്.

Leave A Reply
error: Content is protected !!