ഓക്സിജൻ ക്ഷാമം; വിദേശത്ത് നിന്ന് ഓക്‌സിജൻ എത്തിക്കാൻ ഏഴ് യുദ്ധക്കപ്പലുകൾ വിന്യസിച്ച് ഇന്ത്യ

ഓക്സിജൻ ക്ഷാമം; വിദേശത്ത് നിന്ന് ഓക്‌സിജൻ എത്തിക്കാൻ ഏഴ് യുദ്ധക്കപ്പലുകൾ വിന്യസിച്ച് ഇന്ത്യ

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ വിദേശത്ത് നിന്ന് വമ്പൻ ഓക്‌സിജൻ എത്തിക്കാൻ ഏഴ് യുദ്ധക്കപ്പലുകൾ വിന്യസിച്ച് ഇന്ത്യ. ലിക്വിഡ് ഓക്‌സിജൻ നിറച്ച ക്രൈയോജനിക് കണ്ടെയ്‌നറുകൾ എത്തിക്കാൻ ഓപ്പറേഷൻ സമുദ്ര സേതു -2 എന്ന പേരിലാണ് യുദ്ധക്കപ്പലുകൾ ഇന്ത്യ ഉപയോഗിക്കുന്നത്.

40 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്‌സിജനുമായി മനാമയിൽ നിന്ന് മുംബയിലേക്ക് ഐ.എൻ.എസ് തൽവാർ പുറപ്പെട്ടു. മരുന്നുകളും മറ്റുമെത്തിക്കാനായി ഐ.എൻ.എസ് കൽക്കത്ത ദോഹയിലെത്തി.
അതിന് ശേഷം കുവൈത്തിലേക്ക് പോയി ഓക്‌സിജൻ ടാങ്കറുകളും എടുക്കും. ഐ.എൻ.എസ് ഐരാവത് സിംഗുപ്പുരിലേക്ക് തിരിച്ചിട്ടുണ്ട്

Leave A Reply
error: Content is protected !!