കൊവിഡ് ചികിത്സയ്ക്ക് വാഹനസൗകര്യമൊരുക്കി​ സേവാഭാരതി

കൊവിഡ് ചികിത്സയ്ക്ക് വാഹനസൗകര്യമൊരുക്കി​ സേവാഭാരതി

 

സേവാഭാരതി സ്വച്ച്‌ കേരള യജ്ഞത്തിന്റെ ഭാഗമായി ചെട്ടികുളങ്ങര സേവാഭാരതിയുടെ നേതൃത്വത്തില്‍ സേവന ദിനവും കൊവിഡ് ചികിത്സ, പരിശോധന എന്നി​വയ്ക്ക് പോകാന്‍ സൗജന്യ നിരക്കില്‍ സേവാഭാരതി ഏര്‍പ്പെടുത്തിയ വാഹനങ്ങളുടെ പ്രവര്‍ത്തനവും ചെട്ടികുളങ്ങര പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആരതി സുശീലന്‍ ഉദ്ഘാടനം ചെയ്തു. സേവാഭാരതി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രവീന്ദ്രന്‍ നായര്‍ അദ്ധ്യക്ഷനായി. ചെട്ടികുളങ്ങര പ്രാഥമിക ആരോഗ്യ കേന്ദ്രം, കൊവിഡ് പരിശോധന കേന്ദ്രം, കാത്തിരിപ്പു കേന്ദ്രങ്ങള്‍, ക്ഷേത്ര ജംഗ്ഷനുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ ശുദ്ധീകരിച്ചു.

സേവാഭാരതി ചെട്ടികുളങ്ങര സെക്രട്ടറി വരുണ്‍ കുമാര്‍, പഞ്ചായത്ത് മെമ്ബര്‍മാരായ മഞ്ജു അനില്‍, സന്തോഷ് ചെമ്മാന്‍കുളങ്ങര, അരുണ്‍, അമ്യത, ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വെന്‍ഷന്‍ പ്രസിഡന്റ് എം.കെ.രാജിവ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മിനി.ആര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഗോപിക.വി, സജില്‍ എ.സി, ആര്‍.എസ്.എസ് ജില്ലാ വിദ്യാര്‍ത്ഥി പ്രമുഖ് എസ്.കെ.ശ്രീജിത്ത്, സേവാഭാരതി ജില്ലാ സമിതി അംഗം ഗോപന്‍ ഗോകുലം, ബി.ജെ.പി നേതാക്കളായ കരിപ്പുഴചന്ദ്രന്‍, ഹരിഗോവിന്ദ്, വിപിന്‍, ബാലഗോകുലം ജില്ല സംഘടനാ സെക്രട്ടറി യു.എസ് അരവിന്ദ് എന്നിവര്‍ നേതൃത്വം നല്‍കി.
ഇന്ന് മുതല്‍ കൊവിഡ് പരിശോധനയ്ക്ക് പോകുന്നവര്‍, ആശുപത്രികളില്‍ പോകേണ്ടവര്‍, ഓണ്‍ലൈന്‍ വാക്‌സിനേഷന്‍, ക്വാറന്‍റീന്‍ ഇരിക്കുന്നവര്‍ക്ക് വേണ്ട സഹായങ്ങള്‍, വീടുകള്‍ സാനിറ്റൈസ് ചെയ്യല്‍, ഓണ്‍ലൈനിലൂടെ ഡോക്ടര്‍മാരുടെ സേവനം എന്നിവ സേവാഭാരതി ചെട്ടികുളങ്ങരയുടെ ഹെല്‍പ്പ് ഡെസ്‌കില്‍ ബന്ധപെട്ടാല്‍ ലഭിക്കും. ഫോണ്‍​: 9496278726.

Leave A Reply
error: Content is protected !!