അഞ്ചലിൽ മഴയിൽ കനത്ത നഷ്ട്ടം

അഞ്ചലിൽ മഴയിൽ കനത്ത നഷ്ട്ടം

 

ശക്തിയായി പെയ്ത മഴക്കൊപ്പം ആഞ്ഞടിച്ച കാറ്റിൽ അഞ്ചൽ മേഖലയിൽ വ്യാപക നഷ്ടം. മേഖലയിലെ 30യോളം വീടുകള്‍ തകർന്നു. വൈദ്യുത പോസ്റ്റുകൾ വീണു വൈദ്യുതി വിതരണവും ഗതാഗതവും സ്തംഭിച്ചു. ആളപായം ഇല്ലെങ്കിലും വലിയ നാശനഷ്ടം സംഭവിച്ചതായി റവന്യൂ വകുപ്പ് പ്രാഥമികമായി കണക്കാക്കുന്നു.

വൈകിട്ട് 4 മണിയോടെയാണ് മേഖലയിലെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ കാറ്റും മഴയും ഉണ്ടായത്. തുടര്‍ച്ചയായ ഇടിമിന്നലും ഉണ്ടായി. ഇതോടെ നാടാകെ ഭീതിപരന്നു. മരങ്ങള്‍ കടപുഴകിയും ഒടിഞ്ഞുവീണും വീടുകള്‍ക്കും ഇതര കെട്ടിടങ്ങള്‍ക്കും നാശം നേരിട്ടു. ചിലയിടങ്ങളില്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂര കാറ്റില്‍ പറന്ന് നിലംപൊത്തി. വ്യാപകമായി കൃഷിനാശവും നേരിട്ടു. അഞ്ചൽ മേഖലയിൽ മിക്കയിടങ്ങളിലും വൈദ്യുതി മുടങ്ങി.

അഞ്ചൽ ചീപ്പുവയൽ, പനയഞ്ചേരി, ഇടമുളയ്ക്കൽ, ഭാഗ്യക്കുന്ന്, ഏരൂർ, അലയമൺ ഭാഗങ്ങളിലാണ് വ്യാപക നഷ്ടം റിപ്പോർട്ട് ചെയ്തത്.

പൂർണമായും
പനയഞ്ചേരി പുതിയവിള വീട്ടിൽ രമാദേവി, തെക്കടത്ത് തെക്കതിൽ സുഭദ്ര, എന്നിവരുടെ വീട് പൂർണ്ണമായും തകർന്നു. പനയഞ്ചേരി ബി.എം ഹൗസിൽ തങ്കമ്മ, വിജയമന്ദിരത്തിൽ വിനോദിൻ്റെ വീട്, പാറക്കാട്ട് വീട്ടിൽ തിലകൻ, ലാൽ ഭവനിൽ തങ്കമ്മ എന്നിവരുടെ വീട് ഭാഗീകമായി തകർന്നു. ചീപ്പുവയൽ പാറവിള വീട്ടിൽ സീതയുടെ വീടിൻ്റെ മേൽക്കൂര ശക്തമായ കാറ്റിൽ പറന്നു പോയി.

ഭാഗ്യക്കുന്ന് കശുവണ്ടി ഫാക്ടറിയുടെ മതിൽ തകർന്നു വീണു സമീപത്തെ വീട്ടൽ ഇട്ടിരുന്ന വാഹനങ്ങൾ തകർന്നു.

വൈദ്യുത ബന്ധം പുനസ്ഥാപ്പിക്കാൻ കെ എസ് ഇ ബി ജോലി ആരംഭിച്ചുവെങ്കിലും വൈകിയേ വൈദ്യുത ബന്ധം പുർണ്ണമായും പുനസ്ഥാപിക്കാൻ കഴിയുകയുള്ളു എന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു.

Leave A Reply
error: Content is protected !!